ഇൗയാഴ്​ച ശക്​തമായ  പൊടിക്കാറ്റിന്​ സാധ്യത

അബൂദബി: അടുത്ത വാരാന്ത്യം വരെ യു.എ.ഇയുടെ വടക്കൻ മേഖലയിലും മധ്യമേഖലയിലും ശക്​തമായ പൊടിക്കാറ്റിന്​ സാധ്യത. പൊടിക്കാറ്റ്​ കാരണം കാഴ്​ചാപരിധി ചുരുങ്ങുമെന്ന്​ ദേശീയ കാലാവസ്​ഥ നിരീക്ഷണ^ഭൂകമ്പശാസ്​ത്ര കേന്ദ്രം (എൻ.സി.എം.എസ്​) അറിയിച്ചു. കാറ്റി​​െൻറ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ എത്തുമെന്നും കാഴ്​ചാപരിധി 500 മീററ്റിലും കുറവായിരിക്കുമെന്നുമാണ്​ എൻ.സി.എം.എസ്​ മുന്നറിയിപ്പ്​ നൽകുന്നത്​. 
വെള്ളിയാഴ്​ച അബൂദബിയിലെ താപനില 19 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു. ദുബൈയിൽ ഇത്​ 22 ഡിഗ്രിക്കും 34 ഡിഗ്രിക്കും മധ്യേയും. ശനി, ഞായർ ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമാകാനും ഒറ്റപ്പെട്ട മഴ പെയ്യാനും സാധ്യതയു​ണ്ട്​. 

 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.