അബൂദബി^മുംബൈ റൂട്ടിലെ ഇത്തിഹാദ്​  എ^380 വിമാനങ്ങൾ പിൻവലിക്കുന്നു

അബൂദബി: അബൂദബി^മുംബൈ റൂട്ടിലെ എ^380 വിമാനങ്ങൾ പിൻവലിച്ച്​ എ^340 വിമാനം ഉപയോഗിച്ച്​ സർവീസ്​ നടത്തുമെന്ന്​ ഇത്തിഹാദ്​ എയർവേസ്​ അറിയിച്ചു. ജൂലൈ ഒന്ന്​ മുതൽ ഒക്​ടോബർ 28 വരെയാണ്​ ഇൗ ക്രമീകരണം ഏർപ്പെടുത്തുക. എ^380 വിമാനങ്ങളായ ഇ.വൈ 203, ഇ.വൈ 204 എന്നിവയാണ്​ പിൻവലിക്കുന്നത്​. സീസണ്​ അനുസൃതമായ ആസൂത്രണത്തി​​െൻറ ഭാഗമാണിതെന്ന്​ ഇത്തിഹാദ്​ എയർവേസ് അധികൃതർ പറഞ്ഞു. 
ഇത്തിഹാദ്​ എയർവേസ്​ 2016ലാണ്​ അബൂദബി^മുബൈ റൂട്ടിൽ എ^380 വിമാനങ്ങൾ ഉപയോഗിച്ച്​ തുടങ്ങിയത്​. മൊത്തം 496 സീറ്റുകളുണ്ട്​ എ^380 വിമാനങ്ങളിൽ.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.