കോൺസുൽ ജനറലിന്​ അജ്​മാനിൽ യാത്രയയപ്പ്​

അജ്മാന്‍ : ഓരോ ഇന്ത്യക്കാരനും രാജ്യത്തി​​െൻറ പ്രതിനിധികള്‍ ആണെന്നും ഇന്ത്യയുടെ മൂല്യം കാത്ത് സൂക്ഷിക്കാന്‍ ഓരോരുരും ബാധ്യസ്ഥരാണെന്നും കോൺസുൽ ജനറല്‍ അനുരാഗ് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷ​ൻ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. 
ഇന്ത്യയും യു.എ.ഇയും തമ്മില്‍ നിലനില്‍ക്കുന്ന ഊഷ്മള ബന്ധത്തെ നമ്മുടെ രാജ്യം  ഏറെ വില കല്പ്പിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്തി യു.എ.ഇ സന്ദർശിച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻറ്​ ഒ.വൈ.ഖാന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ രക്ഷാധികാരി അബ്​ദുല്‍ റഹ്മാന്‍ സാലം അല്‍ സുവൈദി ,   ചെയര്‍മാന്‍ അഫ്താബ് ഇബ്രാഹീം , വൈസ് ചെയര്‍മാന്‍ അബ്​ദുല്‍ സലഹ് , നവാബ് ശഹ്താജ് ഷാജി അല്‍ മുല്‍ക്ക് , പരസ് ശഹ്ദാദ്പുരി എന്നിവര്‍ സംസാരിച്ചു. കോൺസുലര്‍ ജനറലിനുള്ള ഇന്ത്യന്‍ അസോസിയേഷ​​െൻറ ഉപഹാരം അസോസിയേഷന്‍ രക്ഷാധികാരി അബ്​ദു റഹ്മാന്‍ സാലം അല്‍ സുവൈദി  സമ്മാനിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.