മാന്‍ഹോള്‍‘ ഷാര്‍ജയില്‍  പ്രദര്‍ശിപ്പിക്കുന്നു

ഷാര്‍ജ: ഈ വര്‍ഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള  സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ  ‘മാന്‍ഹോള്‍’ ഐ.എ.എസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. സംവിധായിക വിധു വിന്‍സെന്‍റ് മേളയില്‍ അതിഥി ആയി പങ്കെടുക്കും.
മാര്‍ച്ച് 30, 31, ഏപ്രില്‍ ഒന്ന് എന്നീ ദിവസങ്ങളിലായി നടക്കുന്ന മേള കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. അക്കാദമിയുടെ ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ക്കൊപ്പം ഗള്‍ഫില്‍ നിര്‍മിച്ച ഹ്രസ്വചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗമായ ‘ഗള്‍ഫ് പനോരമ’യിലേക്ക് മാര്‍ച്ച് 15 വരെ ചിത്രങ്ങള്‍ നല്‍കാവുന്നതാണ്. 
2016 നും 2017നുമിടയില്‍ ഗള്‍ഫില്‍ നിര്‍മിച്ച 25 മിനുറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ചിത്രങ്ങളാണ് മത്സരത്തിന് നല്‍കേണ്ടത്. പ്രദര്‍ശനം സൗജന്യമായിരിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0506884952

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.