ദുബൈ: വിനോദ സഞ്ചാരത്തിനു വന്ന അറബ് രക്ഷിതാക്കള്‍ കുഞ്ഞിനെ ടാക്സിയില്‍ മറന്നുവെച്ചു. നഗരമെല്ലാം കറങ്ങി നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലേക്കു പോയപ്പോഴാണ് കുഞ്ഞിനെ വിട്ടുപോയത്. ടാക്സിയില്‍ നിന്നിറങ്ങി യാത്രാ സംബന്ധിയായ നടപടിക്രമങ്ങള്‍ ചെയ്യുന്നതിനിടെയാണ് കുഞ്ഞിന്‍െറ കാര്യം ഓര്‍മ വന്നത്.
ഉടനടി പൊലീസില്‍ വിവരമറിയിച്ചു. റിഖ ഭാഗത്തു നിന്നാണ് ടാക്സി പിടിച്ചത് എന്ന വിവരം ലഭിച്ചതോടെ റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ)യുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ വിവരം തേടി. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്‍െറ ഡ്രൈവര്‍ ഇതൊന്നുമറിയാതെ ഒരു കഫറ്റീരിയയില്‍ ഇരുന്ന് ചായ കുടിക്കാനിരിക്കുകയായിരുന്നു. ആര്‍.ടി.എ ഒഫീസില്‍ നിന്ന് ഫോണത്തെിയ ഉടനെ വാഹനത്തില്‍ ചെന്നുനോക്കുമ്പോള്‍ പിന്‍സീറ്റില്‍ സുഖമായി ഉറങ്ങുന്ന കുഞ്ഞിനെ കണ്ടു. ഇദ്ദേഹം അതിവേഗം വിമാനത്താവളത്തിലത്തെി കുഞ്ഞിനെ കൈമാറുകയായിരുന്നു. കുഞ്ഞ് ഭാര്യയുടെ കൂടെ ഉണ്ടാകും എന്നു കരുതിയാണ് പിതാവ് ശ്രദ്ധിക്കാതെ പോയതെത്രേ.
പൊതുവാഹനങ്ങളില്‍ കുട്ടികളെയോ വസ്തുവകകളോ മറന്നുപോകരുതെന്ന് ടൂറിസ്റ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ഓര്‍മപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.