ഷാര്‍ജ: മലയാളികളുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് അമ്പതോളം വരുന്ന മലയാളി തൊഴിലാളികള്‍ ദുരിതത്തിലായി. ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാണ് മാര്‍ച്ച് ആദ്യത്തില്‍ പൂട്ടിയത്. ഷാര്‍ജയിലെ നാല് സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. ഉടമയെ വിളിച്ച് കിട്ടുന്നില്ളെന്നും ഇത് കാണിച്ച് തൊഴില്‍ വകുപ്പില്‍ പരാതിപ്പെട്ടതായും തൊഴിലാളികള്‍ പറഞ്ഞു.
സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ഭക്ഷപദാര്‍ഥങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല. ദിവസങ്ങളായി ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പോരാത്തതിന് താമസിക്കുന്നിടത്തെ വൈദ്യുതിയും വെള്ളവും രണ്ട് തവണ വിഛേദിച്ചിരുന്നു. കെട്ടിടത്തിന്‍െറ ചുമതയുള്ളയാളുടെ കാല് പിടിച്ചാണ് ഇത് താത്ക്കാലം പുനഃസ്ഥാപിച്ചത്. നിരവധി പേര്‍ അവധിക്ക് നാട്ടില്‍ പോയിട്ടുണ്ട്. തൊഴിലാളികളുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും സ്ഥാപനത്തിന്‍െറ പ്രധാന ഓഫിസിലാണുള്ളത്. മലയാളികള്‍ക്ക് പുറമെ ഒരു യു.പിക്കാരനും ഡയല്‍ഹിക്കാരനും നാല് ഫിലിപ്പിനോ സ്ത്രികളുമാണ് താമസം ഭക്ഷണം എന്നിവക്ക് ബുദ്ധിമുട്ടുന്നത്. നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പൂട്ടുകയായിരുന്നുവെത്രെ. പൂട്ടുന്നതിന് മുമ്പ് സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ കാര്യമായി ഇറക്കിയിരുന്നില്ല. തൊഴിലാളികള്‍ പതിവ് പോലെ ജോലിക്കത്തെിയപ്പോള്‍ സ്ഥാപനങ്ങള്‍ അടഞ്ഞത് കിടക്കുന്നതാണ് കണ്ടത്.
ഉടമയെ വിളിച്ചെങ്കിലും ഫോണ്‍ പ്രവര്‍ത്തന രഹിതമായിരുന്നു. തൊഴില്‍ വകുപ്പില്‍ പരാതിപ്പെട്ട് വിധിവരുന്നത് വരെ പിടിച്ച് നില്‍ക്കാന്‍ ഇവര്‍ക്ക് ഭക്ഷണം വേണം. താമസിക്കുന്ന ഇടത്തെ വൈദ്യുതിയും വെള്ളവും ഏത് നിമിഷവും വിഛേദിച്ചേക്കാം അതിനും പരിഹാരം കാണണം. വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് പോകാനും ഇവര്‍ക്ക് സഹായം ആവശ്യമാണ്. ബുത്തീന. ഖാസിമിയ, യര്‍മൂക്ക് എന്നിവിടങ്ങളിലാണ് ഇവരുടെ താമസം.
യു.എ.ഇയിലെ ജനസേവന സംഘടനകളിലാണ് ഇവരുടെ പ്രതീക്ഷ. ഇവരെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 056 1012674 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.