കുട്ടികളുമായി യാത്ര ചെയ്യവെ സിഗററ്റു  വലിച്ചാല്‍ 1000 ദിര്‍ഹം വരെ പിഴ 

ദുബൈ: പത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ വാഹനത്തിന്‍െറ പിന്‍സീറ്റില്‍ സുരക്ഷാ ബെല്‍റ്റില്ലാതെ ഇരുത്തി യാത്ര ചെയ്യാന്‍ അനുവദിക്കില്ളെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. ബെല്‍റ്റുള്ള ശിശു സുരക്ഷാ സീറ്റില്‍ ബന്ധിപ്പിച്ച് വേണം കുട്ടികളെ വാഹനത്തില്‍ കൊണ്ടുപോകാന്‍. പത്തു വയസാവുകയോ 145 സെന്‍റിമീറ്റര്‍ ഉയരമോ വേണം.  ഈ നിര്‍ദേശം നിലവിലുണ്ടെങ്കിലും പല യാത്രക്കാരും ഇതു ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ വ്യക്തമാക്കി. കഴിഞ്ഞ 14 മാസത്തിനിടെ 140 പേര്‍ക്ക് ഈ വിഷയത്തില്‍ പിഴ ചുമത്തിയിരുന്നു. പത്തു വയസില്‍ താഴെയുള്ള നാലു കുഞ്ഞുങ്ങളാണ് പോയ വര്‍ഷം വാഹനാപകടങ്ങളില്‍ മരിച്ചത്. 75 പേര്‍ക്ക് പരിക്കേറ്റിരുന്നു.  
മുന്‍ സീറ്റില്‍ മുതിര്‍ന്നവര്‍ മടിയിലിരുത്തി യാത്ര ചെയ്യുന്നതും നിയമവിരുദ്ധമാണ്. അപകടങ്ങളുടെ രൂക്ഷത വര്‍ധിക്കാന്‍ ഈ രീതി കാരണമാവുന്നുണ്ട്.   നിയമലംഘനം നടത്തുന്നവര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ളാക്ക് പോയിന്‍റും ചുമത്തപ്പെടും. കുട്ടികളുമായി യാത്ര ചെയ്യവെ പുകവലിച്ചാല്‍ 500 ദിര്‍ഹം പിഴ ഈടാക്കും. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ തുക ഇരട്ടിയാവും.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.