ജിമ്മി ജോര്‍ജ് സ്മാരക വോളിബാള്‍: വി.പി.എസ് ഹെല്‍ത്ത് കെയര്‍ ജേതാക്കള്‍

അബൂദബി: ഇരുപത്തിയൊന്നാമത് കെ.എസ്.സി-യു.എ.ഇ എക്സ്ചേഞ്ച് ജിമ്മി ജോര്‍ജ് സ്മാരക വോളിബാള്‍ ടൂര്‍ണമെന്‍റിന്‍െറ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് എന്‍.എം.സി ഹെല്‍ത്ത് കെയറിനെ പരാജയപ്പെടുത്തി വി.പി.എസ് ഹെല്‍ത്ത് കെയര്‍ ചാമ്പ്യന്മാരായി. 
സ്കോര്‍ 23-25, 20-25, 25-21, 15-10 ആദ്യത്തെ രണ്ട് സെറ്റുകള്‍ കരസ്ഥമാക്കിയ എന്‍.എം.സി ഹെല്‍ത്ത് കെയറിനെ തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുത്തിയാണ് വി.പി.എസ് കിരീടം ചൂടിയത്. 
യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് വൈ. സുധീര്‍കുമാര്‍ ഷെട്ടി സമ്മാന വിതരണം നിര്‍വഹിച്ചു. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനായി ജെറോം വിനീത്, മികച്ച ബ്ളോക്കറായി അഗിന്‍ ജോസ്, മികച്ച അറ്റാക്കറായി വിപിന്‍ ജോര്‍ജ്, മികച്ച വാഗ്ദാന താരമായി മുത്തു സ്വാമി (എല്ലാവരും വി.പി.എസ് ഹെല്‍ത്ത്കെയര്‍), ബെസ്റ്റ് ആള്‍ റൗണ്ടറായി അനൂപ് ദികോസ്ത, മികച്ച സെറ്ററായി രഞ്ജിത് സിങ്, മികച്ച ലിബറോ ആയി പ്രഭാകര്‍ (എല്ലാവരും എന്‍.എം.സി. ഹെല്‍ത്ത് കെയര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഒണ്‍ലി ഫ്രഷ് ദുബൈ ആണ് ടൂര്‍ണമെന്‍റിലെ അച്ചടക്കമുള്ള ടീമായി തെരഞ്ഞെടുക്കപ്പെട്ടത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.