അബൂദബി: പ്രവാസി വയനാട് യു.എ.ഇയുടെ അബൂദബി ചാപ്റ്റര്‍ അല്‍ റഹ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ റഹ ഗ്രൂപ്പ് യു.എ.ഇ ഡയറക്ടറും എച്ച്.ആര്‍ മാനേജറുമായ അബ്ദുല്‍ റസാഖ്, നിഖില്‍ കാര്‍ത്തികേയന്‍, മനു, ഡോ. രാഹുല്‍,സ്റ്റെഫ്നി ഡിസൂസ, നവാസ് മാനന്തവാടി എന്നിവര്‍ സംസാരിച്ചു. പ്രവാസി വയനാട് അംഗങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് സൗജന്യ പരിശോധന ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രിവിലേജ് കാര്‍ഡ് നല്‍കുമെന്ന് അബ്ദുല്‍ റസാഖ് പ്രഖ്യാപിച്ചു.
പ്രവാസി വയനാട് ചെയര്‍മാന്‍ പ്രസാദ് ജോണ്‍ ബിനോയ്, ഹേമന്ത്, സാബു, ഷബീര്‍, ബിനേഷ്, വില്‍സണ്‍ നവാസ് മാനന്തവാടി, സോണി, ദിവ്യ സോണി എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ 150ഓളം മലയാളി പ്രവാസികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.