അബൂദബി: സ്വകാര്യ മേഖലയില്‍ യു.എ.ഇ പൗരന്മാരുടെ എണ്ണം അഞ്ച് വര്‍ഷത്തിനകം പത്തിരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) അംഗങ്ങള്‍. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ, പ്രത്യേകിച്ച് വിദേശികളുടെ ഉടമസ്ഥതയിലുള്ളവയെ കൂടുതല്‍ സ്വദേശികളെ ജോലിക്കെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് തൊഴില്‍രഹിതരെന്ന് കണക്കാക്കിയ 9,200 പേര്‍ക്ക് ജോലി കണ്ടത്തെി നല്‍കാന്‍ ഓരോ എമിറേറ്റിലേക്കും ആളെ നിശ്ചയിച്ചതിന് ശേഷമുള്ള ചര്‍ച്ചയിലാണ് അംഗങ്ങള്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിന് കൂടുതലായി എന്തുചെയ്യാന്‍ കഴിയുമെന്ന് റാസല്‍ഖൈമയില്‍നിന്നുള്ള അംഗം നഅ്മ ശര്‍ഹാന്‍ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശിനോട് ചോദിച്ചു. നിലവില്‍ വളരെ കുറച്ച് സ്ത്രീകള്‍ മാത്രമേ സ്വകാര്യ മേഖലയില്‍ നിയമിക്കപ്പെട്ടിട്ടുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് സ്വകാര്യ കമ്പനികള്‍ ലോകോത്തര നിലവാരമുള്ള സേവനമാണ് ആസ്വദിക്കുന്നതെന്നും എന്നാല്‍, ഇത് പങ്കുവെക്കാന്‍ അവര്‍ തയാറാകുന്നില്ളെന്നും ഉമ്മുല്‍ഖുവൈനില്‍നിന്നുള്ള അംഗം അലി ജാസിം പറഞ്ഞു. സ്വദേശികളെ മികച്ച ശമ്പളത്തില്‍ നിയമിക്കാന്‍ അവര്‍ മുന്നോട്ട് വരണം. ചില സ്വകാര്യ കമ്പനികള്‍ യു.എ.ഇ പൗരന്മാര്‍ക്ക് മികച്ച ശമ്പളം നല്‍കുന്നുണ്ട്. പക്ഷേ കൂടുതല്‍ കമ്പനികള്‍ ഇതിന് തയാറാകണം. ശൈഖ് സായിദിന്‍െറ കാലത്ത് സ്വദേശികളുടെ വിവാഹത്തിനും വീട് നിര്‍മാണത്തിനും പണം നല്‍കാന്‍ സ്വകാര്യ കമ്പനികളോട് പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നു. ശൈഖ് സായിദ് ഇത് പറയുമ്പോള്‍ താന്‍ അവിടെ ഹാജരുണ്ടായിരുന്നു. പകരമായി വിദേശികള്‍ക്ക് ആശുപത്രി സേവനം ഏറെക്കുറെ അദ്ദേഹം സൗജന്യമാക്കി.
സ്വദേശികളെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ മന്ത്രാലയം ദേശീയ നയം രൂപവത്കരിച്ചിട്ടുണ്ടെന്ന് സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് അംഗങ്ങളെ അറിയിച്ചു. ജോലിക്ക് അനുസൃതമായ വൈദഗ്ധ്യവും യോഗ്യതയും സ്വദേശികള്‍ സ്വായത്തമാക്കുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പാക്കും. കാലം ആവശ്യപ്പെടുന്ന വിദ്യഭ്യാസത്തില്‍ നാം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. തൊഴിലന്വേഷകരുടെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കും. ഇതിനായി ഫെഡറല്‍ തലത്തിലും എമിറേറ്റ് തലത്തിലും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ സിറ്റിങ് ജഡ്ജിമാരായി സ്വദേശികളെ നിയമിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള നീതിന്യായ മന്ത്രാലയത്തിന്‍െറ നടപടികളും എഫ്.എന്‍.സി ചര്‍ച്ച ചെയ്തു. നിലവില്‍ 55 ശതമാനം സ്വദേശി സിറ്റിങ് ജഡ്ജിമാരായുള്ളത്. ഇത് 2019ഓടെ 70 ശതമാനമാക്കുകയായ് ലക്ഷ്യം. പബ്ളിക് പ്രോസിക്യൂഷന്‍ വകുപ്പുകളില്‍ 100 ശതമാനം സ്വദേശിവത്കരണത്തിനുള്ള നടപടികള്‍ എത്തിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ ബാദി അറിയിച്ചു.
9,200 തൊഴില്‍രഹിതര്‍ക്ക് ജോലി കണ്ടത്തെുക എന്ന ലക്ഷ്യത്തോടെ ഏഴ് എമിറേറ്റുകളിലും നിയമസംഘത്തെ നിയോഗിച്ചത് ഫെബ്രുവരിയിലാണ്. തൊഴില്‍രഹിതരില്‍ 80 ശതമാനവും സ്ത്രീകളാണ്. മിക്കവരും വടക്കന്‍ എമിറേറ്റുകളില്‍നിന്നുള്ളവരാണ്. നിയമന നടപടികള്‍ വേഗത്തിലാക്കുക, ബാങ്കിങ് മേഖലയില്‍ കുറഞ്ഞത് 1,000 പേര്‍ക്ക് ജോലി നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘം രൂപവത്കരിച്ചിരിക്കുന്നത്. ജോലിയില്ലാത്തവര്‍ക്ക് തൊഴില്‍വൈദഗ്ധ്യം നല്‍കി യോഗ്യരാക്കാനും സംഘം മേല്‍നോട്ടം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.