അൽഐൻ: അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻററും , അൽഐൻ മലയാളി സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ വേനൽകാല ക്യാമ്പ് മധുരംമലയാളം ഇൗ മാസം 20 മുതൽ 28 വരെ നടക്കും. ഇന്ത്യൻ സോഷ്യൽ സെൻററിൽ എന്നും വൈകുന്നേരം 6 മണിക്കാണ് ക്യാമ്പ് സമയം. നാട്ടിൽ നിന്ന് വരുന്നവരും , യു.എ.ഇയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ പ്രമുഖ അധ്യാപകർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. പഠനവും വിനോദവും കോർത്തിണക്കി കുട്ടികൾക്ക് ഭാഷ പഠിപ്പിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ 055 8756845, 050 3351280 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.