എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ബുധനാഴ്ച  മുതല്‍ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം

അബൂദബി: യു.എ.ഇക്കും ഇന്ത്യക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യമൊരുക്കുന്നു. ഫെബ്രുവരി ഒന്ന് മുതലാണ് സൗകര്യം ലഭ്യമാവുക. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരിക്കണം.
പ്രാതലിന് 125 രൂപ മുതല്‍ 200 രൂപ വരെ, ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 175 രൂപ മുതല്‍ 300 രൂപ വരെ എന്നിങ്ങനെയാണ് വില. സസ്യാഹാരവും മാംസാഹാരവും ലഭ്യമാക്കും. ഇങ്ങനെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് വിമാനത്തിലെ സൗജന്യ സ്നാക്ക് പാക്കുകള്‍ തുടര്‍ന്നും നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. 
ദുബൈയില്‍നിന്നും ഷാര്‍ജയില്‍നിന്നും ഇന്ത്യയിലേക്കുള്ള തെരഞ്ഞെടുത്ത വിമാനങ്ങളിലാണ് പുതിയ സേവനം. അതേസമയം, ഡല്‍ഹിയിലേക്കുള്ള വിമാനങ്ങളിലൊഴിച്ച് അബൂദബിയില്‍നിന്നുള്ള മറ്റെല്ലാ വിമാനങ്ങളിലും ഈ സേവനം ലഭിക്കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.