പെട്രോളിന് ഒമ്പത് ഫില്‍സും  ഡീസലിന് ആറ് ഫില്‍സും കൂടും

അബൂദബി: ഫെബ്രുവരിയിലെ ഇന്ധനവില ഊര്‍ജ മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് ഒമ്പത് ഫില്‍സും ഡീസലിന് ആറ് ഫില്‍സും വര്‍ധിക്കും.
ലിറ്ററിന് 1.91 ദിര്‍ഹം വിലയുള്ള സൂപ്പര്‍ 98 പെട്രോളിന് ഫെബ്രുവരി ഒന്ന് മുതല്‍ രണ്ട് ദിര്‍ഹം ആയിരിക്കും. സ്പെഷല്‍ 95 പെട്രോള്‍ വില 1.80 ദിര്‍ഹത്തില്‍നിന്ന് 1.89 ദിര്‍ഹം ആകും. 
ഡീസല്‍ വിലയില്‍ ആറ് ഫില്‍സിന്‍െറ വര്‍ധനവോടെ ലിറ്ററിന് രണ്ട് ദിര്‍ഹം ആകും. 1.94 ദിര്‍ഹം ആണ് നിലവിലെ വില.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും (ഒപെക്) ഒപെകില്‍ അംഗമല്ലാത്ത രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ചരിത്രപരമായ കരാര്‍ പ്രകാരം ജനുവരി ഒന്ന് മുതല്‍ ഉല്‍പാദനം കുറച്ചതോടെ ആഗോള എണ്ണവില വര്‍ധിച്ച് വരികയാണ്. 
ജനുവരി ഒന്ന് മുതല്‍ പ്രതിദിനം 18 ലക്ഷം ബാരല്‍ ഉല്‍പാദനമാണ് കുറച്ചത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.