അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മുഖ്യാതിഥിയായ ഇന്ത്യന്‍ റിപ്പബ്ളിക് ദിനം ആഘോഷിക്കാന്‍ അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ തുടങ്ങിയ യു.എ.ഇ-ഇന്ത്യ ഫെസ്റ്റ് ശനിയാഴ്ച സമാപിക്കും. മിനയിലെ ഐ.എസ്.സി കെട്ടിടത്തില്‍ നടക്കുന്ന ഉത്സവത്തിലേക്ക് ആയിരക്കണക്കിന് ജനങ്ങളാണ് എത്തിച്ചേരുന്നത്്. കലാപ്രകടനങ്ങളും സാംസ്കാരിക പരിപാടികളും ആസ്വദിച്ച് വ്യാപാര സ്റ്റാളുകള്‍ സന്ദര്‍ശിച്ചാണ് ആളുകള്‍ മടങ്ങുന്നത്.
ഇന്ത്യ-യു.എ.ഇ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. ഇന്ത്യന്‍ എംബസി ഷര്‍ഷെ ദഫേ പവന്‍ കുമാര്‍ റായ് ചടങ്ങില്‍ മുഖ്യതിഥിയായിരുന്നു. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഐ.എസ്.സിയുടെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര നേട്ടത്തിന് ഭാരവാഹികളെ പവന്‍ കുമാര്‍ റായ് അഭിനന്ദിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് (ഐ.സി.സി.ആര്‍) ആയോധനകലയും സരോദ് സംഗീത പരിപാടിയും അവതരിപ്പിച്ചു. പയ്യന്നൂര്‍ ‘പ്രതിഭ ഗ്രാമ’ത്തിന്‍െറ കോല്‍ക്കളിയുമുണ്ടായിരുന്നു. വ്യത്യസ്ത വിഭവങ്ങളൊരുക്കിയ ഭക്ഷ്യ സ്റ്റാളുകളും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.