ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കിയതില്‍ പ്രവാസികളുടെ സല്‍സ്വഭാവത്തിനും പങ്ക് -ഡി.സി.ജി കെ. മുരളീധരന്‍

ദുബൈ: ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കുന്നതില്‍  പ്രവാസി ഇന്ത്യക്കാരുടെ സല്‍സ്വഭാവവും വിശ്വസ്തതയും മികച്ച പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ പറഞ്ഞു. റിപ്പബ്ളിക് ദിനാഘോഷത്തിനോടനുബന്ധിച്ച്  ദുബൈ കെ.എം.സി.സി  നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   നാട്ടിലത്തെിയാലും ഓരോ പ്രവാസിക്കും തന്‍െറ സേവനവും പിന്തുണയുമുണ്ടാകുമെന്നും ആര്‍ക്കും എപ്പോള്‍ വിളിച്ചും കാര്യങ്ങള്‍ തേടാമെന്നും അദ്ദേഹം പറഞ്ഞു. 
ദുബൈ കെ.എം.സി.സിയുടെ പ്രശംസാപത്രം അധ്യക്ഷന്‍ പി.കെ. അന്‍വര്‍ നഹ കൈമാറി. അഡ്വ. സാജിദ് അബൂബക്കര്‍ പ്രശംസാപത്രവും ആര്‍. ശുക്കൂര്‍ റിപബ്ളിക് ദിന സന്ദേശവും വായിച്ചു.
സാമ്പത്തിക വിദഗ്ദന്‍ ഭാസ്കര്‍ രാജ്, എം.എസ്.എഫ് ദേശീയ സെക്രട്ടറി ഷമീര്‍, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ഹസൈ്സനാര്‍ തോട്ടുംഭാഗം, സഫിയ മൊയ്തീന്‍,നജ്മ സാജിദ്എന്നിവര്‍ പ്രസംഗിച്ചു.  ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും എന്‍.കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.
ബീരാന്‍ ബാഖവി ഖിറാഅത്തു നടത്തി.ചടങ്ങില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.