ഇന്ത്യയുടെ വൈവിധ്യത്തെ പ്രകീര്‍ത്തിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്

അബൂദബി: ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷ പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇന്ത്യയുടെ മൂല്യങ്ങളെയും വൈവിധ്യത്തെയും ശ്ളാഘിച്ചു. ഇന്ത്യന്‍ ജനതയുമായി റിപ്പബ്ളിക് ദിന ആഘോഷങ്ങള്‍ പങ്കുവെക്കാന്‍ സാധിച്ചതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 
പരസ്പര ആദരവും പൊതുവായ താല്‍പര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ആഴത്തിലുള്ള ബന്ധമാണ് ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷത്തിലെ യു.എ.ഇയുടെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്്. റിപ്പബ്ളിക് ദിനാഘോഷ വേളയില്‍ ഇന്ത്യന്‍ ജനതയെയും സര്‍ക്കാറിനെയും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും യു.എ.ഇക്കാരും ആശംസ അറിയിച്ചതായും അറബിയിലും ഇംഗ്ളീഷിലുമായി തയാറാക്കിയ ട്വീറ്റില്‍ പറയുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.