പ്രവാസി ഭാരതീയ പുരസ്കാര പട്ടികയില്‍ വാസു ഷ്റോഫ്

ദുബൈ: ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്കാരത്തിനുള്ള പരിഗണന പട്ടികയില്‍ യു.എ.ഇയില്‍ നിന്ന് പ്രമുഖ വ്യവസായി വാസു ഷ്റോഫും. ദുബൈ ഇന്ത്യ ക്ളബ്ബ് സ്ഥാപകനും ചെയര്‍മാനും ദുബൈ ഇന്ത്യന്‍ ഹൈസ്കൂള്‍ ട്രസ്റ്റിയുമായ വാസു ഷ്റോഫ് റീഗള്‍ വ്യവസായ ഗ്രൂപ്പ് ചെയര്‍മാനാണ്. 1952ല്‍ 20ാം വയസ്സില്‍  ദുബൈയിലത്തെിയ അദ്ദേഹം വിദ്യഭ്യാസ-സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമാണ്. 
1960ല്‍ 11വിദ്യാര്‍ഥികളുമായി ദുബൈ ഇന്ത്യന്‍ ഹൈസ്കൂളിന് തുടക്കമിട്ടത് അന്ന് അധ്യാപകനായിരുന്ന വാസു ഷ്റോഫാണ്.ഇന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. ബര്‍ദുബൈ ക്ഷേത്രം സ്ഥാപിച്ചവരിലൊരാളാണ്. നാട്ടിലും നിരവധി സ്കൂളുകളും വൃദ്ധസദനങ്ങളും ആശുപത്രികളും ക്ഷേത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്്. 
അവിഭക്ത പാകിസ്ഥാനില്‍ ജനിച്ച വാസ് ഷ്റോഫ് 1947ല്‍ കുടുംബത്തോടൊപ്പം മധ്യപ്രദേശിലെ ഉജ്ജൈയിനിലേക്ക് കുടിയേറുകയായിരുന്നു. പിന്നീട്  മഹാരാഷ്ട്രയിലെ നാസികിലേക്ക് മാറി. 
തുണിത്തര വിപണന രംഗത്ത് യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ ഗ്രൂപ്പുകളിലൊന്നായ റീഗള്‍ ഗ്രൂപ്പിന് ഖത്തറിലും സൗദിയിലും സാന്നിധ്യമുണ്ട്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.