ഒളിമ്പ്യന്‍ റഹ്മാന്‍ മെമോറിയല്‍ ഫുട്ബാള്‍  ലോഗോ ബൈച്യുങ് ബൂട്ടിയ പ്രകാശനം ചെയ്തു

അബൂദബി: അബൂദബി കുന്ദമംഗലം നിയോജക മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന രണ്ടാമത് ഒളിമ്പ്യന്‍ റഹ്മാന്‍ മെമോറിയല്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ടീമുകളുടെ ലോഗോ  മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ബൈച്യുങ് ബൂട്ടിയ നെല്ലറ ഗ്രൂപ്പ് എം.ഡി ഷംസുദ്ധീന്‍ നെല്ലറക്ക് നല്‍കി പ്രകാശനം ചെയ്തു. സൗഫീദ് കുറ്റിക്കാട്ടൂര്‍, ഷാഹുല്‍ മുറിയനാല്‍, അബ്ദുറസാഖ് കുറ്റിക്കടവ്, ഷംസുദ്ധീന്‍ പാറമ്മല്‍, എ.എം. അല്‍ത്താഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനുവരി 13ന് വൈകുന്നേരം മൂന്നിന് അബൂദബി ആംഡ് ഫോഴ്സ് ഓഫിസേഴ്സ് ക്ളബ് മൈതാനത്ത് നടക്കുന്ന ടൂര്‍ണമെന്‍റില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. 
നിലവിലെ ജേതാക്കളായ അല്‍ തയ്യിബ് എഫ്.സി അബൂദബി, വാങ്ക അവഞ്ചെ ദുബൈ, കുര്‍ബ ദുബൈ, ഹെക്സ അബൂദബി, സപ്പോര്‍ട്ടിങ് എഫ്.സി അബൂദബി, ഗ്ളോബ് ട്രക്കേഴ്സ്, റിവേര വാട്ടര്‍ ഏഴിമല എഫ്.സി ഉള്‍പ്പെടെ വിവിധ എമിറേറ്റുകളില്‍നിന്നായി 16 പ്രമുഖ ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.