ജൈവകൃഷിയുടെ പാഠം പകര്‍ന്ന് ‘ഹാബിറ്റാറ്റി’ല്‍ മറ്റൊരു കൊയ്ത്തുത്സവം

അജ്മാന്‍: ഹാബിറ്റാറ്റ് സ്കൂളില്‍ ഇത്തവണയും കൊയ്ത്തുത്സവം ജോറായി. തങ്ങള്‍ നട്ട ചോളവും പടവലവും പാവലും പീച്ചിലും വിളവെടുക്കാന്‍ കുട്ടികള്‍ ഉത്സാഹത്തോടെ സ്കൂള്‍ വളപ്പിലെ കൃഷിയിടത്തില്‍ ഇറങ്ങി. സാക്ഷ്യം വഹിക്കാന്‍ സ്കൂള്‍ സാരഥികളും അധ്യാപകരും മാധ്യമപ്രവര്‍ത്തകരും എത്തിയിരുന്നു. കുട്ടികളെ പ്രകൃതിയോടിണക്കുന്ന പഠന രീതികള്‍ അവലംബിക്കുന്ന ഹാബിറ്റാറ്റ് സ്കൂളില്‍ ഇത് തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കുട്ടികള്‍ തന്നെ ജൈവ കൃഷി ചെയ്ത് വിളവെടുക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി യഥാക്രമം 700ഉം 1300ഉം കിലോ പച്ചക്കറികള്‍ വിളവെടുത്തിരുന്നു. ഈ വര്‍ഷം മൊത്തം 1500 കിലോ പച്ചക്കറിയാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ചോളപ്പാടത്താണ് ചോളം നട്ടു വളര്‍ത്തിയത്. വ്യാഴാഴ്ച ചോളം വിളവെടുത്തായിരുന്നു കൊയ്ത്തുല്‍സവം തുടങ്ങിയത്.
സ്കൂളിലെ രണ്ട് ഫാമിംഗ് അധ്യാപകര്‍ക്കൊപ്പം ജൈവ കൃഷിക്കുള്ള കേരള സംസ്ഥാന പുരസ്കാര ജേതാവായ  മിനി ഫാമിങ് കോ-ഓര്‍ഡിനേറ്ററായി എത്തിയതോടെ എല്ലാവരും ആവേശത്തിലാണ്. പുതുതായി ഗ്രീന്‍ ഹൗസ് നിര്‍മിച്ച് തക്കാളിയും മുളകും നട്ടു. കുട്ടികള്‍ നട്ട തേക്കു പൂത്തതും നെല്ലില്‍ കതിരു വന്നതും മരുഭൂമിയിലെ കൃഷിയില്‍ ഉത്സാഹം തീര്‍ക്കുന്നു. നാട്ടിലെ കുട്ടികള്‍ കാണിക്കുന്നതിനേക്കാള്‍ താല്‍പര്യം കൃഷിയില്‍ ഇവിടത്തെ കുട്ടികള്‍ക്കുണ്ടെന്ന് മിനി പറഞ്ഞു. തുറയിടങ്ങളിലും ഗ്രീന്‍ ഹൗസിലും ടെറസിലുമായി ഒരു ഏക്കറിലധികം സ്ഥലത്ത് കൃഷി നടക്കുന്നുണ്ട്.തക്കാളി, പപ്പായ, കാരറ്റ്, വെണ്ട, ചീര, മുരിങ്ങ, ഇലവര്‍ഗ്ഗങ്ങള്‍, ഒൗഷധസസ്യങ്ങളായ ലക്ഷ്മിതാരു, നോനി, ടെര്‍മിനാലിയ അര്‍ജുന അസോള എന്നിവയാണ് മറ്റു കൃഷി ഇനങ്ങള്‍. 
മുന്തിരി വള്ളിയും കാമ്പസില്‍ പിടിച്ചിട്ടുണ്ട്. ജൈവകൃഷിയിലൂടെ ശ്രദ്ദേയനായ സി.പി. വിജയനാണ് ഉപദേശകന്‍.
കൊയ്ത്തിനു ശേഷം പച്ചക്കറികളും ഫലങ്ങളും വിറ്റു കിട്ടു പണം വിവിധ ചാരിറ്റി സംഘടനകള്‍ക്കാണ് വിദ്യാര്‍ഥികള്‍ നല്‍കാറെന്ന് അക്കാദമിക് ഡയറക്ടര്‍ സി.ടി.ആദില്‍, അക്കാദമിക് ഡീന്‍ വസീം യൂസഫ് ഭട്ട്, പ്രിന്‍സിപ്പല്‍ സഞ്ജീവ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.എ.ഇയിലെ ജൈവകൃഷി നടത്തു ഏറ്റവും മികച്ച സ്വകാര്യ സ്കൂളിനുള്ള ദുബൈ നഗരസഭയുടെ "ഗ്രോ യുവര്‍ ഫുഡ്" അവാര്‍ഡ് നേടിയ തുക ദുബായ് കെയേഴ്സിന് സംഭാവന ചെയ്യുകയായിരുന്നു.
കുട്ടികളില്‍ മണ്ണിലിറങ്ങി പ്രവര്‍ത്തിക്കാനുള്ള താല്‍പര്യവും അവബോധവും വളര്‍ത്തുതിനൊപ്പം ഒൗഷധസസ്യങ്ങളെ പരിചയപ്പെടുത്താനും തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ ഷംസു സമാന്‍ സി.ടി. പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.