അബൂദബി: കാന്തഹാറില്‍ ജനുവരിയിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഫ്ഗാനിസ്താനിലെ യു.എ.ഇ അംബാസഡര്‍ ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബി മരണത്തിന് കീഴടങ്ങി. പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം ബുധനാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേ സ്ഫോടനത്തില്‍ നേരത്തെ അഞ്ച് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥര്‍ മരിച്ചിരുന്നു.
മനുഷ്യത്വത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബിയുടെ വേര്‍പാടില്‍ അതിയായ ദു$ഖത്തോടെ അനുശോചിക്കുന്നുവെന്ന് മന്ത്രാലയത്തിന്‍െറ ട്വീറ്റില്‍ പറയുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ ജുമ ആല്‍ കഅബിയെ സൈനിക വിമാനത്തിലാണ് യു.എ.ഇയിലത്തെിച്ചിരുന്നത്. അഫ്ഗാനിസ്താനില്‍ ഒരു അനാഥാലയം തുറക്കുന്നതിന്‍െറ ഭാഗമായി യു.എ.ഇ പ്രതിനിധി സംഘം പ്രവിശ്യ ഗവര്‍ണറുടെ ഓഫിസ് സന്ദര്‍ശിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ യു.എ.ഇ നയതന്ത്ര പ്രതിനിധികള്‍ അടക്കം 11 പേരാണ് കൊല്ലപ്പെട്ടത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.