അബൂദബി: തിരുവനന്തപുരത്തെ ലോ അക്കാദമി ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് താന്‍ നല്‍കിയ കത്തില്‍ റവന്യു മന്ത്രിയും റവന്യു വകുപ്പും ശരിയായിട്ടുള്ള നടപടികള്‍ എടുത്തുകൊണ്ടിരിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാറിന് ചില വീഴ്ചകളുണ്ടായിട്ടില്ളേ എന്ന ചോദ്യത്തിന് അതെല്ലാം നിങ്ങള്‍ പരിശോധിച്ച് ആവശ്യമായ വാര്‍ത്തകള്‍ കൊടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ഭാരതി’ റേഡിയോയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന് അബൂദബിയിലത്തെിയ അദ്ദേഹം ദൂസിത്താന ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പാറ്റൂര്‍ ഭൂമി ഇടപാട് പരിശോധിച്ച് കുറ്റവാളികള്‍ക്കെതിരെ കഴിയുന്നത്ര വേഗം ശിക്ഷാനടപടികള്‍ എടുക്കാന്‍ തക്ക വിധത്തിലുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ വിജിലന്‍സിന്‍െറ ഭാഗത്തുനിന്ന് അലംഭാവമുണ്ടായിട്ടുണ്ടെന്ന് കരുതുന്നില്ളെന്നും വി.എസ് പറഞ്ഞു.
അബൂദബിയിലെ പ്രവാസി മലയാളികളെ കാണാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് വി.എസ് പ്രവാസി ഭാരതി’ റേഡിയോയുടെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 80 ശതമാനത്തിലധികം പേരും സാധാരണക്കാരാണ്. അങ്ങനെയുള്ളവരുടെ തൊഴിലും ജീവിതവുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ഇന്ത്യന്‍ എംബസിയും നോര്‍ക്ക റൂട്ട്സുമൊക്കെ പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങളുണ്ട്. അതെല്ലാം സമയബന്ധിതമായി പരിഹരിക്കുമെന്നാണ് താന്‍ വിചാരിക്കുന്നത്്.
നമ്മുടെ നാടിന്‍െറ സമ്പദ്ഘടനയും സാമൂഹിക സാഹചര്യവും ചിട്ടപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് ഗള്‍ഫ് നാടുകളിലെ മലയാളികളുടെ അധ്വാനവും വിയര്‍പ്പുമാണ്. അതുകൊണ്ട് തന്നെ പ്രവാസികളുടെ ജീവിതത്തിലുണ്ടാകുന്ന ഏത് പ്രശ്നവും നാട്ടിലെ ജീവിതത്തെയും ബാധിക്കും. എന്നാല്‍, പലപ്പോഴും പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടാറില്ല എന്നത് ഒരു വസ്തുതയാണ്. അതിന് മൗലികമായ മാറ്റമുണ്ടായേ തീരൂ.
മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും അടിസ്ഥാനപരമായ ചുമതല സാമൂഹിക ജീവിതം ചിട്ടപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ്. എന്നാല്‍, ആഗോളവത്കരണം ആടിത്തിമിര്‍ക്കുന്ന ഇക്കാലത്ത് മാധ്യമങ്ങള്‍ പൊതുവില്‍ അന്തസ്സാരശൂന്യമായ വാര്‍ത്തകളിലും വിനോദങ്ങളിലും അഭിരമിക്കുകയാണ് എന്ന ആക്ഷേപം സജീവമാണ്. മനുഷ്യജീവിതത്തിന്‍െറ പൊള്ളുന്ന പ്രശ്നങ്ങള്‍ക്ക് നേരെ മാധ്യമങ്ങള്‍ പലപ്പോഴും കണ്ണടക്കുകയാണെന്ന വിമര്‍ശനമുണ്ട്.
ഒരു പരിധി വരെ ഈ ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അടിസ്ഥാനമുണ്ടെന്നും വി.എസ് പറഞ്ഞു. വി.ടി. ബല്‍റാം എം.എല്‍.എ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി, പ്രവാസി ഭാരതി റേഡിയോ മാനേജിങ് ഡയറക്ടര്‍ ചന്ദ്രസേനന്‍, ഡയറക്ടര്‍ നൗഷാദ് അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.