അബൂദബി: മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത സ്വദേശി തൊഴില്‍രഹിതരില്‍ കൂടുതല്‍ ഷാര്‍ജയില്‍നിന്നുള്ളവര്‍.
രജിസ്റ്റര്‍ ചെയ്ത 9,199 പേരില്‍ 2,161 പേര്‍ (23.5 ശതമാനം) ഷാര്‍ജക്കാരാണ്. രണ്ടാം സ്ഥാനത്തുള്ള ദുബൈയില്‍നിന്ന് 1,829 പേരാണ് (19.9 ശതമാനം) രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റാസല്‍ഖൈമ -1472 (16 ശതമാനം), അബൂദബി -1,410 (15.3 ശതമാനം), ഫുജൈറ -1,131 (12.3 ശതമാനം), അജ്മാന്‍ -852 (9.3 ശതമാനം), ഉമ്മുല്‍ ഖുവൈന്‍ -344 (3.7 ശതമാനം) എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിലെ കണക്ക്. രജിസ്റ്റര്‍ ചെയ്തവരില്‍ 7,546 പേര്‍ സ്ത്രീകളാണ്. 1,649 പേരാണ് പുരുഷന്മാര്‍.
രജിസ്റ്റര്‍ ചെയ്ത 44 ശതമാനത്തിന് സര്‍വകലാശാല ബിരുദമുണ്ട്. 38 ശതമാനം പേര്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 18 ശതമാനത്തിനാണ് ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.