ആഘോഷ പന്തലൊരുക്കി മാറഞ്ചേരി പ്രവാസികൾ 

ദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് തണ്ണീർ പന്തൽ മാറഞ്ചേരി പ്രവാസി കൂട്ടായ്മ  ദുബൈ ഹോർലാൻസിലെ സ്​കൗട്ട് മിഷൻ സ്​കൂളിൽ ആഘോഷ പന്തലൊരുക്കി. പ്രദേശത്തെ ഒൻപത് ടീമുകൾ വ്യത്യസ്​ത വർണത്തിലുള്ള വസ്​ത്രങ്ങളണിഞ്ഞാണ്  മാറ്റുരക്കാനെത്തിയത്. വർണാഭമായ ഘോഷയാത്രയുമുണ്ടായി. 
ഗ്രാമീണ തനിമയാർന്ന കലാപരിപാടികളായിരുന്നു ആഘോഷ പന്തലി​െൻറ നിറക്കൂട്ട്. കമ്പവലി, ഷുട്ടൗട്ട്, ചെസ്​, ബാസ്​ക്കറ്റ് ബാൾ തുടങ്ങിയ മത്സരങ്ങൾക്കൊപ്പം പ്രദേശത്തെ ഒഴിഞ്ഞ പ്രദേശങ്ങളിൽ ഒരു കാലത്ത് ആവേശം വിതറിയിരുന്ന സ്രാദ് കളിയും നടന്നു. ചതുരത്തിൽ തീർത്ത  കളത്തിൽ അഞ്ച് പനങ്കുരു കൊണ്ട് കളിക്കുന്ന കളിയാണിത്. രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ ആഘോഷം രാത്രി 11 വരെ നീണ്ടു. പുറങ്ങ് ദേശമാണ് ചാമ്പ്യൻമാരായത്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.