അബൂദബി: അബൂദബിയില്‍ നടക്കുന്ന വന്ദേമാതരം പരിപാടിയില്‍ കേരളത്തില്‍നിന്നുള്ള മുപ്പതോളം കുട്ടികള്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന യുവജനോത്സവത്തില്‍ കലാപ്രതിഭയായിരുന്ന അരുണ്‍ അശോക് തുടങ്ങി നിരവധി കുട്ടികള്‍ പരിപാടിക്കായി അബൂദബിയില്‍ പരിശീലനത്തിലാണ്. ഇവര്‍ക്കൊപ്പം യു.എ.ഇയിലെ 150ഓളം കുട്ടികളും ചേര്‍ന്നാണ് സെപ്റ്റംബര്‍ 22ന് അബൂദബി നാഷനല്‍ തിയറ്ററില്‍ പരിപാടി അവതരിപ്പിക്കുക. ഭഗവത്ഗീത, ഖുര്‍ആന്‍, ബൈബിള്‍, സ്വാതന്ത്ര്യസമരം, വഞ്ചിപ്പാട്ട്, കഥകളി, ഒപ്പന, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, മാര്‍ഗംകളി, പഞ്ചാബി, ഒഡീസി, കഥക്, മറാഠി, യക്ഷഗാനം എന്നിവയെല്ലാം വന്ദേമാതരത്തില്‍ സമന്വയിക്കുമെന്ന് സംഘാടകര്‍ അബൂദബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയുടെ അവസാന ഒരുക്കങ്ങങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സമാജം പ്രസിഡന്‍റ് ബി. യേശുശീലന്‍, വന്ദേമാതരം സംവിധായകരായ രാജന്‍ കരിവെള്ളൂര്‍, കലാമണ്ഡലം വനജ, കലാപ്രതിഭ അരുണ്‍ അശോക്, സുരേഷ് പയ്യന്നൂര്‍, ജി.കെ. നമ്പ്യാര്‍, രാധാകൃഷ്ണന്‍, സലാം പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.