Posted On
date_range Updated On
date_range പി.സി. ജോര്‍ജ് ജാസിമിന്‍െറ വസതി സന്ദര്‍ശിച്ചു
റാസല്‍ഖൈമ: ജനപക്ഷ നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ് ദുബൈ വിമാന ദുരന്തത്തില്‍ രക്തസാക്ഷിയായ ജാസിം ഈസ ബലൂഷിയുടെ റാസല്‍ഖൈമയിലെ വസതി സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച അദ്ദേഹം ദു$ഖത്തില്‍ പങ്കുചേരുന്നതായും മലയാളി സമൂഹം കുടുംബത്തിനൊപ്പമുണ്ടെന്നും ജാസിമിന്‍െറ പിതാവിനോട് പറഞ്ഞു. ജാസിമിന്‍െറ പിതാവിന് ഉപഹാരം സമര്‍പ്പിച്ച ശേഷമാണ് പി.സി. ജോര്‍ജ് മടങ്ങിയത്. യു.എ.ഇയിലെ ജനപക്ഷ ഭാരവാഹികളായ സല്‍ജിന്‍, നിക്സന്‍, സഹീര്‍, നസര്‍, അജ്മല്‍, ബിബിന്‍, അനു, ഷിഹാബുദ്ദീന്‍, അജിത്കുമാര്‍ തുടങ്ങിയവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.