ദുബൈ: അട്ടപ്പാടി ഊരുകളിലെ കുരുന്നുകളുടെ ഉന്നമനത്തിനായി എ.പി.ജെ. അബ്ദുല്‍ കലാം ഇന്‍റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ എന്ന പേരില്‍ വിദ്യാഭ്യാസ സമുച്ചയങ്ങള്‍ നിര്‍മിക്കുമെന്ന് ഹ്രസ്വ സന്ദര്‍ശനാര്‍ഥം യു.എ.ഇയിലത്തെിയ സാമൂഹിക പ്രവര്‍ത്തക ഉമാപ്രേമന്‍ അറിയിച്ചു. അട്ടപ്പാടിയിലെ പട്ടിമാളത്ത് നാല് ഏക്കറോളം സ്ഥലത്ത് 386.26 ചതുരശ്ര മീറ്ററിലാണ് സ്കൂള്‍ സമുച്ചയം ഉയരുക.3.18 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി അവര്‍ കൂട്ടി ചേര്‍ത്തു.
രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കുന്ന സ്കൂളില്‍ ആദ്യ ഘട്ടത്തില്‍ ലോവര്‍ പ്രൈമറി തലത്തിലാണ് അധ്യയനം നടത്തുക. 50 വിദ്യാര്‍ഥികള്‍ക്ക് എല്‍ കെ ജി തലത്തില്‍ പ്രവേശനം നല്‍കും. ഇവര്‍ക്ക് താമസ സൗകര്യവും ഏര്‍പ്പെടുത്തും.നാലാം തരം വരെ പരീക്ഷയോ മറ്റ് അക്കാദമിക് ടെസ്റ്റുകളോ നടത്താതെ കുട്ടികളെ പഠനം തുടരാന്‍ അനുവദിക്കും.
ഓരോ വര്‍ഷവും 50 കുട്ടികള്‍ക്ക് വീതമാണ് പ്രവേശനം നല്‍കുക. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന ആദ്യ ഘട്ടത്തിന് ശേഷം എട്ടാം തരം വരെയുള്ള രണ്ടാം ഘട്ടം പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി അട്ടപ്പാടിയുടെ മറ്റൊരിടത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ വിദ്യാഭ്യാസ സമുച്ചയം താമസ സൗകര്യത്തോടെ പണികഴിപ്പിക്കും. മൂന്നാം ഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്‍െറ നിര്‍മാണവും പൂര്‍ത്തീകരിക്കും.
അത്യാധുനിക രീതിയില്‍ പണികഴിപ്പിക്കുന്ന സ്കൂളില്‍ 100 ശതമാനവും ആദിവാസി കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. അട്ടപ്പാടിയില്‍ നിന്ന് 70 ശതമാനവും, 30 ശതമാനം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് പ്രവേശനം നല്‍കും.
കുട്ടികള്‍ക്ക് ചില ദിവസങ്ങളില്‍ രക്ഷിതാക്കളുമൊത്തു ചെലവഴിക്കുന്നതിനായി സ്കൂള്‍ വളപ്പില്‍ തന്നെ പാരമ്പര്യ കുടിലുകള്‍ പണികഴിപ്പിക്കും. മികച്ച സൗകര്യമുള്ള കായിക പരിശീലന കേന്ദ്രവും നിര്‍മിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. സി.ബി.എസ്.ഇ സിലബസായിരിക്കും ഇവിടെ പിന്തുടരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.