Posted On
date_range Updated On
date_range ഷാര്‍ജയില്‍ പതിനേഴര വയസ്സുകാര്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം
ഷാര്‍ജ: ഷാര്‍ജയില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള പ്രായപരിധി കുറക്കുന്നു. ഇനി പതിനേഴര വയസ്സുകാര്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. നിലവില്‍ 18 വയസ്സാണിത്. ഷാര്‍ജ പൊലീസിന്‍െറ ലൈസന്‍സിങ് വിഭാഗം സ്കൂളുകള്‍ സന്ദര്‍ശിച്ച് ഇതുസംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ട്. നേരത്തെ ഫയല്‍ തുറക്കാന്‍ അനുവദിക്കുന്നതിലൂടെ സ്കൂള്‍ അവധിക്കാലത്ത് ഓഫിസുകളിലുണ്ടാകാന് സാധ്യതയുള്ള തിരക്ക് കുറക്കാനാകുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.