Posted On
date_range Updated On
date_range ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനം ഗ്രാന്‍റ് മോസ്കിന്
അബൂദബി: വിനോദ സഞ്ചാരികളുടെ ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കേന്ദ്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍റ് മോസ്കിന്.
പെറുവിലെ മാച്ചുപിച്ചുവിന് പിറകിലായാണ് ഗ്രാന്‍റ് മോസ്ക് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയത്. താജ്മഹല്‍, ഈഫല്‍ ടവര്‍ തുടങ്ങിയ അത്ഭുതങ്ങളെയെല്ലാം പിന്തള്ളിയാണ് ട്രിപ്പ് അഡൈ്വസിന്‍െറ പട്ടികയില്‍ ഗ്രാന്‍റ് മോസ്ക് മികച്ച സ്ഥാനം കണ്ടത്തെിയത്. സഞ്ചാരികളുടെ 25 ഇഷ്ട കേന്ദ്രങ്ങളുടെ പട്ടികയാണ് ട്രിപ്പ് അഡൈ്വസര്‍ പുറത്തിറക്കിയത്. ദുബൈയിലെ ബുര്‍ജ് ഖലീഫക്ക് 22ാം സ്ഥാനം ലഭിച്ചു. 14000ല്‍ അധികം സഞ്ചാരികളാണ് ഗ്രാന്‍റ് മോസ്കിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.