ഷാര്‍ജയെ നിരീക്ഷിക്കാന്‍ 5000 കാമറ കണ്ണുകള്‍

ഷാര്‍ജ: എമിറേറ്റിന്‍െറ സുരക്ഷ ഉറപ്പ് വരുത്താന്‍ 5000 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. ഹൈടെക് നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചത്. ഇതോടെ 90 ശതമാനം കാമറകള്‍ സ്ഥാപിച്ച് കഴിഞ്ഞതായി ഷാര്‍ജ പൊലീസിലെ ഡപ്യുട്ടി ചീഫ് കേണല്‍ അബ്ദുല്ല മുബാറക്ക് പറഞ്ഞു.
ഇതോടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. രണ്ടും മൂന്നും ഘട്ടങ്ങളില്‍ മധ്യ, പൂര്‍വ്വ മേഖലകളില്‍ കാമറകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2014ലാണ് കാമറകള്‍ സ്ഥാപിച്ച് തുടങ്ങിയത്. കുറ്റകൃത്യങ്ങളുടെ തോത് കുറക്കാനും, നിയമലംഘനങ്ങള്‍ പെട്ടെന്ന് കണ്ടത്തൊനും മേഖലയില്‍ വസിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്താനുമാണ് കാമറകള്‍ മുക്കിലും മൂലയിലും സ്ഥാപിച്ചത്.
പൊലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും പെട്ടെന്ന് നടപടികള്‍ കൈകൊള്ളാനും കുറ്റവാളികള്‍ മറ്റിടങ്ങളിലേക്ക് രക്ഷപ്പെടാതിരിക്കാനും ഇത് സഹായകമായി.
ഹൈടെക് സംവിധാനം നടപ്പിലാക്കുക വഴി ലോകത്തെ മൂന്നാമത്തെ പൊലീസ് സേനയെന്ന ബഹുമതിയിലേക്കാണ് ഷാര്‍ജ പൊലീസ് ചുവട് വെച്ചത്. കച്ചവട കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍, ഹോട്ടല്‍ സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ അതത് സമയത്ത് തന്നെ പൊലീസ് കേന്ദ്രത്തില്‍ എത്തുന്നു.
ഗതാഗത സംവിധാനത്തെയും കാമറകള്‍ നിരീക്ഷിക്കുന്നു. വാഹനങ്ങളുടെ നമ്പര്‍, അവയുടെ പ്രയാണം, ഗതാഗത കുരുക്ക് എന്നിവയെല്ലാം കൃത്യ സമയത്ത് പൊലീസ് കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ തക്ക ശേഷിയാണ് കാമറകള്‍ക്കും അതുമായി ബന്ധപ്പെട്ട ഹൈടെക് സംവിധാനങ്ങള്‍ക്കുമുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.