തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ ഇന്ത്യ- യു.എ.ഇ കരാര്‍

ദുബൈ: വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കരാറില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പിട്ടു. ന്യൂഡല്‍ഹി സന്ദര്‍ശിക്കുന്ന യു.എ.ഇ നാഷണല്‍ ക്വാളിഫിക്കേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. ഥാനി അഹ്മദ് അല്‍ മിഹൈരിയും ഇന്ത്യന്‍ സ്കില്‍ ഡെവലപ്മെന്‍റ് ആന്‍ഡ് ഓന്‍റര്‍പ്രൂണര്‍ഷിപ്പ് മന്ത്രാലയം സെക്രട്ടറി രോഹിത് നടരാജനും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. 
ഇരുരാജ്യങ്ങളിലെയും തൊഴിലാളികളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഇതുവഴി തൊഴില്‍ ഗുണനിലവാരം വര്‍ധിക്കുകയും മികച്ച തൊഴിലാളികളെ ലഭ്യമാവുകയും ചെയ്യും. കരാറനുസരിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന് സംയുക്ത ഉന്നതാധികാര സമിതിയും സാങ്കേതിക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. സംയുക്ത യോഗങ്ങള്‍ ചേര്‍ന്ന് തുടര്‍ നടപടികള്‍ക്ക് രൂപം നല്‍കും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഇന്ത്യ സന്ദര്‍ശനത്തിന്‍െറ തുടര്‍ച്ചയായാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.   


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.