മദര്‍ ഓഫ് നേഷന്‍ മേള: കോര്‍ണിഷിലേക്ക് ആയിരങ്ങള്‍

അബൂദബി: ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്കിനോടുള്ള ആദരം പ്രകടിപ്പിക്കുന്നതിനായി അബൂദബി കോര്‍ണിഷില്‍ സംഘടിപ്പിച്ച മദര്‍ ഓഫ് നേഷന്‍ മേളയിലേക്ക് എത്തുന്നത് വന്‍ ജനക്കൂട്ടം. ഏപ്രില്‍ രണ്ട് വരെ നടക്കുന്ന മേളയില്‍ ഇമാറാത്തി പാരമ്പര്യവും സംസ്കാരവും ഉയര്‍ത്തിക്കാണിക്കുന്നതിനൊപ്പം സ്ത്രീകളുടെയും മാതാക്കളുടെയും പങ്ക് ഉയര്‍ത്തിക്കാണിക്കുന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്.   
രാജ്യത്തെ തന്നെ ഏറ്റവും വലുതായി സാമൂഹിക- സാംസ്കാരിക മേളകളിലൊന്നായ മദര്‍ ഓഫ് നേഷന്‍ സന്ദര്‍ശിക്കുന്നതിന് വിവിധ ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരും എത്തുന്നുണ്ട്.  വിവിധ കലാ- സാംസ്കാരിക പരിപാടികള്‍ക്കൊപ്പം ഇമാറാത്തി- പരമ്പരാഗത ഭക്ഷണ വിഭവങ്ങളുടെ രുചിയറിയാനും സാധിക്കും.  പരമ്പരാഗത ചന്ത, ബീച്ചിനോട് ചേര്‍ന്നുള്ള ഭക്ഷണ സ്റ്റാളുകള്‍, കലാ വിപണികള്‍, പാരിസ്ഥിതിക പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്ന സ്റ്റാള്‍ തുടങ്ങിയവയും മേളയിലുണ്ട്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും സന്തോഷിക്കാനും ആഘോഷിക്കാനുമുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.  മേളയിലേക്ക് പ്രവേശിക്കുന്നതിന് മുതിര്‍ന്നവര്‍ക്ക് 20 ദിര്‍ഹവും 12 ദിര്‍ഹത്തില്‍ താഴെയുള്ളവര്‍ക്ക് പത്ത് ദിര്‍ഹവും ആണ് ഫീസ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശം സൗജന്യമാണ്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.