അബൂദബി: കനത്തുപെയ്ത മഴക്കിടയിലും ആവേശം പകര്‍ന്ന് അബൂദബി എയര്‍ എക്സ്പോ. അല്‍ ബത്തീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ ആരംഭിച്ച എയര്‍ എക്സ്പോയുടെ പ്രധാന പരിപാടികള്‍ മഴ കാരണം മാറ്റിവെക്കേണ്ടി വന്നെങ്കിലും ആവേശകരമായ ഉദ്ഘാടന ചടങ്ങുകളും മറ്റുമാണ് നടന്നത്. അല്‍ ബത്തീന്‍ വിമാനത്താവളത്തിന്‍െറ മുകളില്‍ ആകാശത്ത് വെച്ച് റിബണ്‍ മുറിച്ചാണ് എയര്‍ എക്സ്പോ ഉദ്ഘാടനം ചെയ്തത്.
ഇത്തിഹാദ് എയര്‍വേസിന്‍െറ പരിശീലന വിമാനമായ എക്സ്ട്രാ ഇ.എ 330 എല്‍.ടിയാണ് റിബണ്‍ മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. മാര്‍ച്ച് 12 വരെ നടക്കുന്ന അബൂദബി വ്യോമ വാരാചരണത്തിന്‍െറ ഭാഗമായാണ് എയര്‍ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.
55 രാഷ്ട്രങ്ങളില്‍ നിന്നുള്ള 300ലധികം പ്രദര്‍ശകരും ചെറുത് മുതല്‍ ജംബോ ജെറ്റുകള്‍ വരെയുള്ള 150ഓളം വിമാനങ്ങളും എയര്‍എക്സ്പോയിലുണ്ട്. വ്യോമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉല്‍പന്നങ്ങളും എക്സ്പോയില്‍ ലഭിക്കും. മൂന്ന് ദിവസത്തെ എയര്‍ഷോയുടെ ഉദ്ഘാടനം അതിഗംഭീരമായി നടന്ന ശേഷമാണ് വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും കനത്തമഴയുണ്ടായത്. ഇതോടെ പ്രദര്‍ശനത്തിന് എത്തിച്ച വിമാനങ്ങള്‍ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് സാധിച്ചില്ല.
കനത്ത മഴക്കിടയിലും നിരവധി പേര്‍ ബത്തീനിലെ എക്സിക്യൂട്ടീവ് വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരുന്നു.
ഇതിനിടെ ഉച്ചയോടെ എയര്‍ എക്സ്പോ പരിപാടികള്‍ മാറ്റിവെച്ചതായി അബൂദബി എയര്‍പോര്‍ട്സ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. വ്യോമഭ്യാസ പ്രകടനം അടക്കമുള്ളവ മാറ്റിവെച്ചതായും സന്ദര്‍ശകര്‍ ബുധനാഴ്ച എത്തണമെന്നുമാണ് ട്വീറ്റ് ചെയ്തത്. അത്യാഡംബര സ്വകാര്യ വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളും ഹെലികോപ്റ്ററുകളും അടക്കം എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.