അബൂദബി: അബൂദബിയിലെ ഒമ്പത് വര്‍ഷത്തെ സേവനകാലത്തിനിടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് അബ്ദുല്‍ നാസര്‍ തിരികെ യാത്രയാവുന്നു. സംഘടനാതലത്തിലും സാഹിത്യ-സാംസ്കാരിക രംഗങ്ങളിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ മായാതെ ഇവിടെ ബാക്കിയാകും.
നാട്ടില്‍ സാമൂഹിക-ജനക്ഷേമ മേഖലകളില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് നാസര്‍ 2007 ഏപ്രിലില്‍ അഷ്റഫ് ഓഫിസ് സര്‍വിസിന്‍െറ വിസയില്‍ അബൂദബിയിലത്തെിയത്. 2008ല്‍ അര്‍കാന്‍ ആര്‍കിടെക്സില്‍ സൈറ്റ് സെക്രട്ടറി കം ട്രാന്‍സ്ലേറ്റര്‍ തസ്തികയില്‍ ചുമതലയേറ്റു. മൂന്ന് വര്‍ഷം അവിടെ ജോലി ചെയ്തു. 2011 മുതല്‍ അഡ് ഗ്യാസ് കമ്പനിയില്‍ പ്രൊക്യൂര്‍മെന്‍റ് ക്ളര്‍ക്കായി ജോലി ചെയ്ത് വരികയാണ്.
നാട്ടില്‍ സോളിഡാരിറ്റി മങ്കട ഏരിയ വികസന സമിതിയംഗമായിരുന്ന നാസര്‍ അബൂദബിയിലത്തെിയതിന് ശേഷം അബൂദബി യൂത്ത് ഇന്ത്യ പ്രസിഡന്‍റ്, തനിമ കല-സാംസ്കാരിക വേദി അബൂദബി കണ്‍വീനര്‍, അബൂദബി ഐ.സി.സി എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചു. നിലവില്‍ അബൂദബി ദിശ സാംസ്കാരിക സംവേദന സമിതിയുടെ കണ്‍വീനറാണ്.
മികച്ച പ്രഭാഷകനായ നാസര്‍ അബൂദബിയിലെ വിവിധ സംഘടനകളുടെ വേദികളിലെ നിറസാന്നിധ്യമായിരുന്നു. യു.എ.ഇ തനിമ കല-സാംസ്കാരിക വേദി സംഘടിപ്പിച്ച അറബി പ്രഭാഷണത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
യു.എ.ഇ ദേശീയദിന ചടങ്ങിലുള്‍പ്പടെ വിവിധ വേദികളില്‍ അറബി കവിത അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്‍െറ കവിതകള്‍ അറബി പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അറബി കവിയായ ഖാലിദ് ദ്വന്‍ഹാനി കേരളം സന്ദര്‍ശിച്ചപ്പോള്‍ അവിടെ അദ്ദേഹത്തിന്‍െറ കവിതകള്‍ അവതരിപ്പിക്കാന്‍ വേണ്ടി മലയാളത്തിലേക്ക് വിവര്‍ത്തനം നിര്‍വഹിച്ചത് നാസറായിരുന്നു.
തിരിച്ചുപോകുമ്പോള്‍ തനിക്കുണ്ടാവുന്ന ഏറ്റവും വലിയ നഷ്ടം വിവിധ രാജ്യക്കാരായ സുഹൃത്തുക്കളുടെ സാമീപ്യമാണെന്ന് അറബികളടക്കം നിരവധി സുഹൃത്തുക്കളുള്ള നാസര്‍ പറയുന്നു. എന്നാല്‍, ഏറ്റവും ഇഷ്ടപ്പെട്ട മേഖലയായ അധ്യാപനമാണ് നാട്ടില്‍ തന്‍െറ കര്‍മേഖലയെന്നത് അദ്ദേഹത്തിന് സന്തോഷം പകരുന്നു.
മറ്റൊരു രാജ്യത്ത് ഇത്രയും കാലം ജോലി ചെയ്തപ്പോള്‍ കിട്ടിയ ലോകവീക്ഷണവും കൂടുതല്‍ ഭാഷകള്‍ പഠിക്കാന്‍ സാധിച്ചതും പ്രവാസത്തിന്‍െറ നേട്ടമായി അദ്ദേഹം കാണുന്നു.
മലപ്പുറം ജില്ലയിലെ കോട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് അധ്യാപകനായാണ് അറബിഭാഷയില്‍ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടുള്ള അദ്ദേഹത്തിന്‍െറ മടക്കം.
പരേതനായ കുഞ്ഞുമുഹമ്മദിന്‍െറയും നഫീസയുടെയും മകനാണ്. ഭാര്യ: നഷീദ. മക്കള്‍: ഫഹിമ, ഷഹിമ, അസ്മ, നജ്മ, അംജദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.