?????? ????????? ??????????? ???????????? ????????? ????????? ???????

ഈദ് വിപണി ഉണര്‍ന്നു

ഷാര്‍ജ: റമദാന്‍െറ പ്രാര്‍ഥനാ നിര്‍ഭരമായ ദിനരാത്രങ്ങള്‍ വിട പറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പെരുന്നാള്‍ വിപണികള്‍ സജീവമായി തുടങ്ങി. രാത്രിയിലാണ് വിപണികള്‍ ഉണരുന്നത്. നോമ്പ് തുറ കഴിഞ്ഞ് കുടുംബ സമേതം ആളുകള്‍ കച്ചവട കേന്ദ്രങ്ങളിലത്തെുന്നു. റമദാനിലെ രാത്രി നമസ്ക്കാരമായ തറാവീഹ് കഴിഞ്ഞത്തെുന്നവരെ കാത്തും വിപണികള്‍ ഉണര്‍ന്നിരിക്കുന്നുണ്ട്. ന
ഗരസഭയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് സ്ഥാപനങ്ങള്‍ രാത്രിയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നത്. വലിയ ആനുകൂല്യങ്ങളാണ് കച്ചവട കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാറും വിമാന ടിക്കറ്റും സമ്മാനമായി നല്‍കുന്നവരുണ്ട്. രണ്ടെടുത്താല്‍ ഒന്ന് സൗജന്യം തുടങ്ങിയ വാഗ്ദാനങ്ങളുടെ പെരുമഴയാണ് കടകളില്‍. പെരുന്നാള്‍ ആശംസിച്ച് കൊണ്ടുള്ള അലങ്കാരങ്ങളും സ്ഥാപനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. റോളയിലെ അല്‍ ഗുവൈര്‍ മാര്‍ക്കറ്റിലും മറ്റും നല്ല തിരക്കാണ് രാത്രികളില്‍ അനുഭവപ്പെടുന്നത്. 
ദുബൈയിലെ നായിഫിലും മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പെരുന്നാള്‍ തിരക്ക് തുടങ്ങിയിട്ടുണ്ട്. ഏറ്റവും നവീനമായ വസ്ത്രങ്ങള്‍ എത്തിച്ചാണ് കച്ചവടക്കാര്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്. ഒന്നാം തിയ്യതി ശമ്പളം എത്തുന്നതോടെ വിപണികളില്‍ തിക്കും തിരക്കും വര്‍ധിക്കും. പെരുന്നാളിന് മുമ്പ് നാട്ടിലേക്ക് പോകുന്നവരുടെ തിരക്കാണ് ഇപ്പോള്‍ വിപണികളില്‍ പ്രധാനമായും അനുഭവപ്പെടുന്നത്. റമദാനിലെ അവസാന വെള്ളിയാഴ്ച്ചയില്‍ വിപണികള്‍  വന്‍ തിരക്കാണ് പ്രതീക്ഷിക്കുന്നത്. വടക്കന്‍ എമിറേറ്റുകളിലും പെരുന്നാള്‍ വിപണികള്‍ ഉണര്‍ന്ന് കഴിഞ്ഞു. 
വര്‍ണ പകിട്ടുള്ള വസ്ത്രങ്ങളുടെ കമനീയ ശേഖരങ്ങളാണ് എവിടെ നോക്കിയാലും കാണാന്‍ കഴിയുന്നത്. വസ്ത്രങ്ങള്‍ക്ക് പുറമെ ഭക്ഷ്യ വസ്തുക്കള്‍ക്കും ഇലക്ട്രോണിക്സ്, മൊബൈല്‍ മേഖലയിലും വന്‍ ആനുകൂല്യങ്ങളാണ് സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.