ദുബൈ: ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്‍െറ ഭാഗമായ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ബഹ്റൈന്‍ സ്വദേശിയായ 22കാരന്‍ ജാസിം ഖലീഫ ഇബ്രാഹിം ഖലീഫ ഹംദാന്‍ ഒന്നാം സ്ഥാനം നേടി. ഏഴുപേരെ പിന്തള്ളി 85 ശതമാനം മാര്‍ക്ക് നേടിയാണ് ജാസിം ഒന്നാമതത്തെിയത്. 5000 ദിര്‍ഹമാണ് ഒന്നാം സമ്മാനം.
ബംഗ്ളാദേശിന്‍െറ അബ്ദുല്ല അല്‍ മഅ്മൂന്‍, ലിബിയയുടെ അബ്ദുറഹ്മാന്‍ അബ്ദുല്‍ ജലീല്‍, തുര്‍ക്കിയുടെ ഫാറൂഖ് ശാഹിന്‍, പനാമയുടെ അബ്ദുല്ല പട്ടേല്‍ എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലത്തെിയത്. ഇവര്‍ക്ക് യഥാക്രമം 4000, 2000, 2000, 1000 ദിര്‍ഹം സമ്മാനമായി ലഭിക്കും. ഖുര്‍ആന്‍ പാരായണത്തിന്‍െറ സൗന്ദര്യമാണ് മത്സരത്തിലൂടെ അളന്നത്.
ഖുര്‍ആന്‍ മനഃപാഠ മത്സരത്തിലെ വിജയികളെ ശനിയാഴ്ച രാത്രി പത്തിന് അല്‍ മംസാറിലെ കള്‍ചറല്‍ ആന്‍ഡ് സയന്‍റിഫിക് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനക്കാരന് രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനം. രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം രണ്ട് ലക്ഷവും ഒന്നരലക്ഷവും ലഭിക്കും. 65,000 മുതല്‍ 5000 വരെയാണ് നാല് മുതല്‍ 10 വരെ സ്ഥാനക്കാര്‍ക്ക് ലഭിക്കുക. പങ്കെടുത്ത എല്ലാവര്‍ക്കും മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ സമ്മാനമുണ്ട്. 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് 30,000 ദിര്‍ഹം, 70നും 79 ശതമാനത്തിനും ഇടയില്‍ മാര്‍ക്കുള്ളവര്‍ക്ക് 25,000 ദിര്‍ഹം, 70 ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് 20,000 ദിര്‍ഹം എന്നിങ്ങനെ. ഈ വര്‍ഷത്തെ ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം നേടിയ ശൈഖ് മുഹമ്മദ് അലി സുല്‍ത്താനുല്‍ ഉലമയെയും ചടങ്ങില്‍ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.