ദുബൈ: സാമൂഹിക മാധ്യമങ്ങളുടെയും മറ്റും പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ നിജസ്ഥിതി പൊതുജനങ്ങള്‍ക്ക് അന്വേഷിച്ചറിയാന്‍ ദുബൈ നഗരസഭ പ്രത്യേക വാട്ട്സ്ആപ് നമ്പര്‍ ഏര്‍പ്പെടുത്തി. +971501077799 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സമൂഹത്തില്‍ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് യു.എ.ഇ നിയമപ്രകാരം കുറ്റകരമാണ്. പരിഭ്രാന്തി ഉണ്ടാക്കുന്ന തരത്തില്‍ ഇന്‍റര്‍നെറ്റിലൂടെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും.
കുറ്റക്കാരനാണെന്ന് കണ്ടത്തെിയാല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. അടുത്തിടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച നിരവധി വാര്‍ത്തകള്‍ നിഷേധിച്ച് ദുബൈ നഗരസഭ വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു. ആപ്പിളിന്‍െറ കുരുവില്‍ വിഷാംശമുണ്ടെന്നും വിംറ്റോ എന്ന ലഘുപാനീയം അര്‍ബുദത്തിന് കാരണമാകുമെന്നുമുള്ള വാര്‍ത്തകള്‍ ഇത്തരത്തിലുള്ളതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.