രവി കല്ലിയോട്ട് മെമോറിയല്‍ വോളിബാള്‍: അല്‍ ബത്തീന്‍ നേപ്പാളിന് ജയം

അബൂദബി: കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച കെ.എസ്.സി ജെമിനി രവി കല്ലിയോട്ട് മെമോറിയല്‍ റമദാന്‍ വോളിബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഖാന്‍ വോളിബാള്‍ ടീം പാകിസ്താനെ പരാജയപ്പെടുത്തി അല്‍ ബത്തീന്‍ ടീം നേപ്പാള്‍ കിരീടം നേടി. (സ്കോര്‍: 25-22, 25-27, 23-25, 25-19, 17-15). മത്സരം വീക്ഷിക്കാന്‍ നൂറുകണക്കിനാളുകളാണ് സെന്‍റര്‍ അങ്കണത്തില്‍ എത്തിയത്. മികച്ച കളിക്കാരനുള്ള ട്രോഫി ഖാന്‍ വോളിബാള്‍ ടീമിലെ വാഹിദ് നേടി. 
രവി കല്ലിയോട്ടിന്‍െറ പേരിലുള്ള റോളിങ് ട്രോഫിയും കാഷ് അവാര്‍ഡും ശക്തി തിയറ്റേഴ്സ് അബൂദബിയാണ് സമ്മാനിച്ചത്. 
സമ്മാനങ്ങള്‍ സെന്‍റര്‍ പ്രസിഡന്‍റ് പി. പത്മനാഭന്‍ വിതരണം ചെയ്തു. പി. പത്മനാഭന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.എ.ഇ എക്സ്ചേഞ്ച് അസോസിയേറ്റ് ഡയറക്ടര്‍ മൊയ്തീന്‍ കോയ, പവര്‍ പ്ളാസ്റ്റിക്സ് എം.ഡി രാജന്‍, എസ്.ബി.ഐ ലൈഫിന്‍െറ ചീഫ് ബിസിനസ് ഡിസ്ട്രിബ്യൂട്ടര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് സെക്രട്ടറി ഗഫൂര്‍ എടപ്പാള്‍ സ്വാഗതവും സെന്‍റര്‍ ട്രഷറര്‍ നൗഷാദ് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.