ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ പത്നി ശൈഖാ ഹിന്ദ് ബിന്‍ത് മക്തും ബിന്‍ ജുമാ ആല്‍ മക്തൂമിന്‍െറ നേരിട്ടുള്ള സംരക്ഷണത്തില്‍ കഴിയുന്ന 214 അനാഥകളെ ദുബൈയില്‍ ആദരിച്ചു. ദാര്‍ അല്‍ ബെര്‍ സൊസൈറ്റി സംഘടിപ്പിച്ച ‘മദര്‍ ഓഫ് ഗിവിങ് ഡേ’യില്‍ ആണ് അനാഥകളെ ആദരിച്ചത്. വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ ദുബൈ വിമാനത്താവള ചെയര്‍മാനും ദുബൈ വ്യോമയാന അതോറിറ്റി പ്രസിഡന്‍റുമായ ശൈഖ് അഹമ്മദ് ബിന്‍ സായിദ് ആല്‍ മക്തുമാണ് അനാഥകള്‍ക്ക് ആദരവ് നല്‍കിയത്. ചടങ്ങില്‍ ദാര്‍ അല്‍ ബെര്‍ സൊസൈറ്റിയുടെ കാരുണ്യസേവനങ്ങള്‍ക്ക് വലിയതോതില്‍ പിന്തുണ നല്‍കുന്ന ശൈഖ് മുഹമ്മദ് ബിന്‍ മക്തും ബിന്‍ ജുമാ മക്തും, ഇബ്രാഹിം അഹമദ് അല്‍ ഹമ്മാദി തുടങ്ങിയങ്ങിയവരും ആദരവ് ഏറ്റുവാങ്ങി. അക്കാദമിക തലത്തിലും, ഖുര്‍ആന്‍ പാരായണത്തിലും മറ്റും കുടുതല്‍ മികവ് തെളിയിച്ച അനാഥരെയാണ് ആദരിച്ചത്. നിരവധി കാരുണ്യപ്രവര്‍ത്തന്നങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്ന അബ്ദുല്‍ഖാദര്‍ അല്‍ റൈസിനെ ‘ചാരിറ്റി പേഴ്സണാലിറ്റി ഓഫ ദ ഇയര്‍’ ബഹുമതി നല്‍കി ആദരിച്ചു. ഈജിപ്ത്തിലെ കഫ്ര്‍ അല്‍ ഖുര്‍ദി ചാരിറ്റി അസോസിയേഷനാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് മികച്ച സേവനം നടത്തിയ സംഘടന.
1979ല്‍ വെറും 20 അനാഥകളുടെ സംരക്ഷണ ചുമതലയെറ്റുടുത്തു കാരുണ്യ സേവന രംഗത്ത് തുടക്കം കുറിച്ച ദാര്‍ അല്‍ ബെര്‍ സൊസൈറ്റി ഇന്ന് 33,316 അനാഥരെയാണ് ലോകത്തിന്‍െറ വിവിധ ഇടങ്ങളില്‍ സംരക്ഷിച്ച് വരുന്നത്. ഇതില്‍ 983 കുട്ടികള്‍ യു.എ.ഇയില്‍ നിന്നുള്ളവരാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അലി ബിന്‍ സായിദ് പറഞ്ഞു.25000 മസ്ജിദുകള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ നിര്‍മിച്ചു നല്‍കി . നൂറു കോടി ദിര്‍ഹമാണ് ഇതിന് ചെലവഴിച്ചത്. 15.20 കോടി ദിര്‍ഹമിന്‍െറ 74000 കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി. 66 ലക്ഷം ഖുര്‍ആന്‍ പ്രതികള്‍ വിതരണം ചെയ്തു.
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ കാരുണ്യ പ്രവര്‍ത്തനം റമദാന്‍ മാസത്തിലാണ് കുടുതല്‍ സജീവമാക്കുന്നത്. റമദാനിലാണ് ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള അനാഥകളുടെ സംരക്ഷണ ചുമതല ഇവരേറ്റെടുക്കുന്നത്. കുട്ടികളെ ഏറ്റെടുത്ത് 18 വയസ് വരെ അവര്‍ക്ക് എല്ലാം സംരക്ഷണവും നല്‍കി സമൂഹത്തില്‍ ഉന്നതരാക്കി വളര്‍ത്തുന്നു. പിന്നീട് ഇവരുടെ താല്‍പര്യപ്രകാരം തുടര്‍ മേഖലയിലേക്ക് അയക്കുന്നു. ശൈഖാ ഹിന്ദ് ബിന്‍ത് മക്തും ബിന്‍ ജുമാ ആല്‍ മക്തുമിന്‍െറ വലിയ സഹായങ്ങളാണ് ഇവരുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ കുടുതല്‍ സജീവമാക്കുന്നത്.
ട്രേഡ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ അനാഥകുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികളുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.