ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഏഴു പ്രതിഭകളോടൊപ്പം ഇന്ത്യയുടെ പ്രതിനിധിയായി മലയാളി വിദ്യാര്‍ഥി 20ന് തിങ്കളാഴ്ച മാറ്റുരക്കും. മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ അകാദമിയിലെ അന്ധ വിദ്യാര്‍ഥിയായ മുഹമ്മദ് താഹ മഹബൂബ് ആണ് ദുബൈ സര്‍ക്കാരിന്‍െറ ക്ഷണ പ്രകാരം എത്തിയത്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ആന്ധനായ വിദ്യാര്‍ഥി പങ്കെടുക്കുന്നത്. ഖുര്‍ആന്‍ മുഴുവനും മന:പ്പാഠമാക്കിയ താഹ മഹബൂബിനെ വിമാന താവളത്തില്‍ ഹോളി ഖുര്‍ആന്‍ കമ്മിറ്റി പ്രതിനിധികള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
തിരൂര്‍ അടുത്ത ഒമാച്ചപുഴ വരിക്കോട്ടില്‍ മറിയം ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് മുഹമ്മദ് താഹ മഹബൂബ്. മഅദിന്‍ പെരുമ്പറമ്പ് ദഅവ വിദ്യാര്‍ഥിയായ അനുജന്‍ ഹസ്സനും അന്ധനാണ്. ഒന്നാം ക്ളാസ് മുതല്‍ മഅദിന്‍ അകാദമിയില്‍ പഠിക്കുന്ന താഹ മഹബൂബ് ബൈ്ളന്‍ഡ് സ്കൂളില്‍ നിന്ന് ബ്രെയില്‍ ലിബിയില്‍ പ്രാവീണ്യം നേടിയാണ് ഖുര്‍ആന്‍ പഠനത്തിനു മുതിര്‍ന്നത്. മന:പ്പാഠമാക്കാന്‍ നാലാം ക്ളാസ് മുതല്‍ ബ്രെയ്ലി മുസ്ഹഫ് ഉപയോഗപ്പെടുത്തി.
മൂന്നര വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവനും മനപ്പാഠമാക്കി ഹാഫിളായി. അധ്യാപകരുടെ പ്രോത്സാഹനം വഴി അറബിക് , ഇംഗ്ളീഷ്, മലയാളം,ഹിന്ദി ഭാഷകള്‍ ഇതോടൊപ്പം പഠിച്ചു.
പ്രസിദ്ധരായ ഖുര്‍ആന്‍ പാരായണ ശൈലി കേള്‍ക്കലും ബുര്‍ദ പാടലുമാണ് ഒഴിവ് സമയത്തെ ഹോബി.
ബംഗളൂരില്‍ മത്സരിക്കാനും കഴിവ് തെളിയിക്കാനും അവസരം കിട്ടിയ മുഹമ്മദ് താഹ മഹബൂബ് ആദ്യമായാണ് രാജ്യത്തിന് പുറത്തു മത്സരിക്കുന്നത്.
ലോകത്തില്‍ തന്നെ അറിയപ്പെടുന്ന ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അവസരം ലഭിച്ചതില്‍ അല്ലാഹുവിനോട് നന്ദി പറയുകയാണ് ഈ മിടുക്കന്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളുടെ കൂടെ പരസ്പരം ദുആ ചെയ്തു കുശലന്വേഷണം നടത്തി സഹവസിക്കാന്‍ കഴിയുന്നത് വളരെ സന്തോഷം ഉണ്ടെന്നും ഇതിന് അവസരം ഉണ്ടാക്കി തന്ന ഇവിടുത്തെ ഭരണാധികാരികളോട് ആദരവ് തോന്നുന്നതായും മുഹമ്മദ് താഹ പറഞ്ഞു.
മുഹമ്മദ് താഹ മഹബൂബിനോടൊപ്പം ബിലാലുല്‍ ഇമാനി (നെതര്‍ലാന്‍റ്സ് ),മുജ്തബ അലി രിലാലു (ഇറാന്‍ ), അബ്ദുല്ല ബിന്‍ ഖലീഫ ബിന് അദീം (ഒമാന്‍), ഹാമിദുല്‍ ബശായിര്‍ (കാമറൂണ്‍ )ഇസ്മാഈല്‍ ദൂംബിയ (ഐവറികോസ്റ്റ), അഹമദ് ജമാല്‍ അഹമദ് (കെനിയ ), അബ്ദുല്ല സുലൈമാന ബാഹ് (സിയറ ലിയോന്‍ ) എന്നിവരാണ് തിങ്കളാഴ്ച മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.