ദുബൈ: ജോലി ചെയ്യുന്ന കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപരിചതരോട് വെളിപ്പെടുത്തരുതെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. സൈബര്‍ കുറ്റവാളികള്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ നടത്താന്‍ സാധ്യതയുള്ളതിനാലാണിത്. സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും ആവശ്യമുണ്ട്.
ജോലി ചെയ്യുന്ന കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കും. കമ്പനിയെക്കുറിച്ച മറ്റുവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സൈബര്‍ കുറ്റവാളികള്‍ക്ക് ഇതിലൂടെ കഴിയും. രാജ്യസുരക്ഷക്ക് തന്നെ ഇത് ഭീഷണിയായി മാറാമെന്ന് ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാര്‍ഥികള്‍ അധ്യാപകരെയും സുഹൃത്തുക്കളെയും മറ്റും അധിക്ഷേപിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാവില്ല. വീടുകളുടെയും മറ്റും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് കവര്‍ച്ചക്കാര്‍ക്ക് സഹായകമാകും. ഇത്തരം പ്രവൃത്തികളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.