Posted On
date_range Updated On
date_range പുനര്‍ മൂല്യനിര്‍ണയം: മോഡല്‍ സ്കൂളിലെ ആറ് കുട്ടികള്‍ക്ക് കൂടി എ പ്ളസ്
അബൂദബി: എസ്.എസ്.എല്‍.സി പരീക്ഷ ഉത്തരക്കടലാസ് പുനര്‍മൂല്യ നിര്‍ണയത്തിലൂടെ അബൂദബി മുസഫ മോഡല്‍ സ്കൂളിലെ ആറ് വിദ്യാര്‍ഥികള്‍ കൂടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് സ്വന്തമാക്കി. ഹിഷാം അബ്ദുല്‍ ഹക്കീം, ഇജാസ് അഹമ്മദ്, മുഹമ്മദ് ഫാദില്‍, നേഹ ഉസ്മാന്‍, എം.വി. ഷഹാന, ക്രിസ്റ്റിന്‍ ശാന്തി എന്നിവര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചത്.
ഇതോടെ ഈ വര്‍ഷത്തെ പത്താം ക്ളാസ് പരീക്ഷയില്‍ മോഡല്‍ സ്കൂളില്‍ നിന്ന് എല്ലാ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചവരുടെ എണ്ണം 31 ആയതായി പ്രിന്‍സിപ്പല്‍ ഡോ. വി.വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.