Posted On
date_range Updated On
date_range എസ്.എന്‍.ഡി.പി യോഗം റമദാന്‍ സ്നേഹസംഗമം
ദുബൈ: സ്വന്തം മതത്തെ അറിയുന്നതിനൊപ്പം അന്യ മതങ്ങളെയും അറിയുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന ആശയം മുന്‍നിര്‍ത്തി എസ്.എന്‍.ഡി.പി യോഗം ദുബൈ യൂനിയന്‍ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ റമദാന്‍ സ്നേഹസംഗമം സംഘടിപ്പിച്ചു. അഡ്വ. നജീദ് ഉദ്ഘാടനം ചെയ്തു. ‘ഇസ്ലാം മതത്തെ അറിയുക’ എന്ന വിഷയത്തില്‍ ഇസ്ലാമിക പ്രഭാഷകരായ അബ്ദുസ്സലാം അഹ്മദ്, നജീബ് മുഹമ്മദ്, ഹിശാം അബ്ദുസ്സലാം എന്നിവരോടൊപ്പം പ്രസാദ് ശ്രീധരന്‍ (റാസല്‍ഖൈമ ) നയിച്ച ചര്‍ച്ച ശ്രദ്ധേയമായി. ശിവദാസന്‍ പൂവാര്‍ (വൈസ്ചെയര്‍മാന്‍), സാജന്‍ സത്യ (കണ്‍വീനര്‍), ഷാജി അല്‍ബുസി, പി.ജി. രാജേന്ദ്രന്‍, നിസ്സാന്‍, ഷൈലേഷ്, മനോജ്, ശ്രാവണ്‍, രാകേഷ്, സുഭാഷ്, ചന്ദ്രന്‍, സുജി, അജീഷ്, ഉണ്ണി, അനീഷ്, ഹരി, നിതിന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പി.കെ. വജസ്പതി, മോഹന്‍, സുരാജ് മോഹന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.