ദുബൈ: സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ജനപ്രീതി വര്‍ധിക്കുന്നു. ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ലോക നേതാക്കളില്‍ ശൈഖ് മുഹമ്മദ് അഞ്ചാം സ്ഥാനം നിലനിര്‍ത്തി. 62,58,000ലധികം പേരാണ് ഇപ്പോള്‍ ട്വിറ്ററില്‍ ശൈഖ് മുഹമ്മദിനെ പിന്തുടരുന്നത്.
ട്വിറ്ററിലെ ലോക നേതാക്കളെക്കുറിച്ച് പഠനം നടത്തുന്ന ട്വിപ്ളോമസിയുടെ കണക്ക് പ്രകാരം ശൈഖ് മുഹമ്മദ് അഞ്ചാം സ്ഥാനത്താണ്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, ഫ്രാന്‍സിസ് മാര്‍പാപ്പ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്‍ എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍.
അറബ് ലോകത്തിന് പുറമെ യൂറോപ്പ്, അമേരിക്ക, ഏഷ്യന്‍ മേഖലകളില്‍ നിന്നും ശൈഖ് മുഹമ്മദിനെ പിന്തുടരുന്നവരുണ്ട്. പൊതുജനങ്ങളുമായി സംവദിക്കുന്നതിന് ശൈഖ് മുഹമ്മദ് ഫലപ്രദമായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.