ദുബൈ സാമ്പത്തിക വികസന വകുപ്പ് ഹാപ്പിനസ് ലോഞ്ചുകള്‍ തുടങ്ങി

ദുബൈ: ദുബൈ സാമ്പത്തിക വികസന വകുപ്പിന്‍െറ (ഡി.ഇ.ഡി) മൂന്ന് സേവന കേന്ദ്രങ്ങളില്‍ ഹാപ്പിനസ് ലോഞ്ചുകള്‍ തുടങ്ങി. ബിസിനസ് വില്ളേജ്, ബിസിനസ് വില്ളേജിലെ വി.ഐ.പി ലോഞ്ച്, അല്‍ തവാര്‍ സെന്‍ററിലെ വി.ഐ.പി ലോഞ്ച് എന്നിവിടങ്ങളിലാണ് പുതിയ സൗകര്യം. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനവും സംതൃപ്തിയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ദുബൈ നിവാസികളുടെ സന്തോഷം ഉറപ്പാക്കുകയെന്ന ഭരണകൂടത്തിന്‍െറ പദ്ധതിയുടെ ഭാഗമായാണ് ഹാപ്പിനസ് ലോഞ്ചുകള്‍ തുറന്നിരിക്കുന്നതെന്ന് ഡി.ഇ.ഡി ബിസിനസ് രജിസ്ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിങ് വിഭാഗം സി.ഇ.ഒ ഉമര്‍ ബു ശബാബ് പറഞ്ഞു. ബിസിനസ് ലൈസന്‍സിങ്, ട്രേഡ് ലൈസന്‍സ് പുതുക്കല്‍, ട്രേഡ് നെയിം റിസര്‍വേഷന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും. നടപടിക്രമങ്ങള്‍ ലളിതമാക്കാനും അതുവഴി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും പദ്ധതിയിലൂടെ കഴിയുമെന്ന് സി.ഇ.ഒ പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.