വിദ്യാര്‍ഥികള്‍ക്കായി സുആല്‍ റമദാന്‍ ക്വിസ് 11ന്

ദുബൈ: റമദാന്‍ പ്രമാണിച്ച് യു.എ.ഇ യിലെ കൗമാരക്കാരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടീന്‍സ് ഇന്ത്യ രാജ്യാന്തര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ‘സുആല്‍ റമദാന്‍ ക്വിസ് 2016’ എന്ന തലക്കെട്ടില്‍ ഈ മാസം 11 ന് ശനിയാഴ്ച്ചയാണ് മത്സരം.
ഏഴു എമിറേറ്റുകളിലെയും അല്‍ഐനിലെയും ഇന്ത്യന്‍ സ്കൂളുകളിലെ 9,10 ക്ളാസ്സുകളിലെയും പ്ളസ് 1, പ്ളസ് 2 ക്ളാസുകളിലെയും വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കാം. എല്ലാ എമിറേറ്റിലും പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. "പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം" എന്നതാണ് മത്സരത്തിലെ വിഷയം. രാജ്യത്തെ 50 ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നായി ആയിരത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കൂടാതെ 30,000 വിദ്യാര്‍ത്ഥികളിലും 50,000 രക്ഷിതാക്കളിലും 2000 അധ്യാപകരിലും  ഈ വിഷയത്തിലെ സന്ദേശം എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഴുത്ത് പരീക്ഷ കാലത്ത് 10.30 ന് ആരംഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഈമാസം ഒമ്പതിന് മുമ്പായി www.teensindiauae.com എന്ന വെബ്സൈറ്റ് വഴി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം .
19 ന് വിജയികളെ പ്രഖ്യാപിക്കും. ഓരോ എമിറേറ്റുകളിലും ഒന്നാം സ്ഥാനക്കാര്‍ക്ക് സ്വര്‍ണ നാണയവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് മറ്റു ആകര്‍ഷക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 050 683 4472, 050 456 1552.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.