Posted On
date_range Updated On
date_range ‘മധുരം മലയാളം’ ഭാഷാ പഠന ക്യാമ്പ് തുടങ്ങി
അല്‍ഐന്‍: മലയാളി സമാജം സംഘടിപ്പിക്കുന്ന പതിനെട്ടാമത് ‘മധുരം മലയാളം’ ഭാഷാ പഠന ക്യാമ്പ് യുവ പ്രവാസി എഴുത്തുകാരി ഹണി ഭാസ്കര്‍ ഉദ്ഘാടനം ചെയ്തു. ‘കഥയും കവിതയും’ വിഷയത്തില്‍ ഹണി ഭാസ്കര്‍ കുട്ടികളുമായി സംവദിച്ചു.
ഒമ്പത് ദിവസത്തെ ക്യാമ്പില്‍ ഗോപി കുറ്റിക്കൂല്‍, കൃഷ്ണന്‍, മധു പറവൂര്‍, മോഹനന്‍, അനി പള്ളുര്‍, നൗഷാദ് എന്നിവര്‍ കുട്ടികളുമായി സംവദിക്കുമെന്ന് ക്യാമ്പ് ഡയറക്ടര്‍ ശിവദാസന്‍ അറിയിച്ചു.
ഉദ്ഘാടന പരിപാടിയില്‍ ഐ.എസ്.സി പ്രസിഡന്‍റ് നരേശ് ഷൂരി, ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി, ജിതേഷ് പുരുഷോത്തമന്‍, ഫക്രുദ്ദീന്‍, എന്നിവര്‍ സംസാരിച്ചു. അല്‍ഐന്‍ മലയാളി സമാജം പ്രസിഡന്‍റ് ഡോ. അന്‍സാരി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.