???????? ???????? -?????

പൊളിച്ചടുക്കുമോ സോളാര്‍ ഇംപള്‍സ്

അബൂദബി: പതിമൂന്ന് വര്‍ഷം കൊണ്ട് 6244 ലക്ഷം ദിര്‍ഹം ചെലവഴിച്ച് നിര്‍മിച്ച സോളാര്‍ ഇംപള്‍സ് -രണ്ട് വിമാനം പൊളിച്ചുമാറ്റുമോ? വിമാനം ഇനിയെന്ത് ചെയ്യും എന്ന ചോദ്യത്തിനുള്ള ഒരുത്തരം പൊളിച്ചുമാറ്റും എന്നാണ്. പദ്ധതിയുടെ ആതിഥേയ രാജ്യമായ അബൂദബിയില്‍ സൂക്ഷിക്കുക, പദ്ധതിയുടെ മാതൃരാജ്യമായ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കൊണ്ടുപോവുക എന്നീ മാര്‍ഗങ്ങളും പരിഗണനയിലുണ്ട്. ഇതു സംബന്ധിച്ച് സോളാര്‍ ഇംപള്‍സ് പദ്ധതി ചുമതലക്കാരും മസ്ദര്‍ കമ്പനിയും ചര്‍ച്ച നടത്തുന്നുണ്ട്.  
പരീക്ഷണ വിമാനം എന്നതിലപ്പുറം സാധാരണ യാത്രകള്‍ക്ക് സോളാര്‍ ഇംപള്‍സ് -രണ്ട് ഉപയോഗിക്കാനാവില്ല.  ഒരു സീറ്റ് മാത്രമുള്ള വിമാനത്തിന്‍െറ കോക്പിറ്റ് എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാവാത്ത വിധം ചെറുതാണ്. ടോയ്ലറ്റ് സൗകര്യവും പരിമിതമാണ്. സീറ്റ് മടക്കിവെച്ചാണ് ടോയ്ലറ്റ് ഉപയോഗത്തിന് സൗകര്യമൊരുക്കുന്നത്.  19 ഒൗദ്യോഗിക വ്യോമയാന റെക്കോഡുകള്‍ സ്വന്തമാക്കിയ വിമാനം  സ്മാരകമാക്കി നിലനിര്‍ത്താനാവും. പ്രശസ്ത മ്യൂസിയങ്ങള്‍ക്ക് കൈമാറാനും സാധിക്കും. ഈ സാധ്യതകളൊക്കെ പരിശോധിക്കുന്നുന്നുണ്ട്.
പൊളിച്ചുമാറ്റുകയാണെങ്കില്‍ വിമാനത്തില്‍ സൗരോര്‍ജ സംഭരണത്തിന് സ്ഥാപിച്ച 17,248 ഫോട്ടോവോള്‍ട്ടെയ്ക് സെല്ലുകള്‍ മറ്റു വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.