Posted On
date_range Updated On
date_range മലയാളി അബൂദബി വിമാനത്താവളത്തില്‍ മരിച്ചു
അബൂദബി: മകളുടെ എല്‍.എല്‍.ബി പ്രവേശനവുമായി ബന്ധപ്പെട്ട് ബംഗളുരുവിലേക്ക് യാത്രതിരിച്ച മലയാളി അബൂദബിയില്‍ മരിച്ചു. റാന്നി ഈട്ടിച്ചുവട് മഴവഞ്ചേരില്‍ എം.പി. ജോര്‍ജിന്‍െറ മകന്‍ ജോര്‍ജ് ഫിലിപ്പ് (മോന്‍-55) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലത്തെ ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ പോകാന്‍ വിമാനത്താവളത്തിലത്തെിയ ജോര്‍ജ് ഫിലിപ്പിന് ചെക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മഫ്റഖ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈ അല്‍ അഖില ജനറല്‍ ട്രേഡിങ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. പിതാവ് എം.പി. ജോര്‍ജ് ദീര്‍ഘകാലം എന്‍.എം.ഡി.സിയില്‍ ജോലി ചെയ്തിരുന്നു.
കോട്ടയം പള്ളം തുണ്ടത്തില്‍ ഐവിയാണ് ഭാര്യ. മക്കള്‍: ക്രിസ്റ്റീന്‍, ലെസ്ലി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.