????? ??? ??????????? ??????????????????? ????.??.? ??????? ????? ?????????? ??????

തൊഴിലാളികള്‍ക്കായി ആര്‍.ടി.എ ഗതാഗത  ബോധവത്കരണ ക്ളാസ് തുടങ്ങി

ദുബൈ: ജബല്‍ അലി ഫ്രീസോണിലെ തൊഴിലാളികളെ ലക്ഷ്യമിട്ട് ആര്‍.ടി.എ ഗതാഗത ബോധവത്കരണ ക്ളാസുകള്‍ തുടങ്ങി. ജബല്‍ അലി ഫ്രീസോണ്‍ അതോറിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന ക്ളാസുകളുടെ ആദ്യഘട്ടത്തില്‍  50,000ഓളം തൊഴിലാളികള്‍ക്ക് ഗതാഗത സുരക്ഷാ സന്ദേശങ്ങള്‍ നല്‍കും. തൊഴില്‍ സ്ഥലത്തും പൊതുസ്ഥലങ്ങളിലും സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളാണ് ക്ളാസുകളില്‍ വിശദീകരിക്കുന്നതെന്ന് ആര്‍.ടി.എ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി ഡയറക്ടര്‍ ഹുസൈന്‍ അല്‍ ബന്ന പറഞ്ഞു. 
റോഡുകള്‍ മുറിച്ചുകടക്കുമ്പോഴും ബസുകളില്‍ കയറുമ്പോഴും ബൈക്ക് ഓടിക്കുമ്പോഴും പാലിക്കേണ്ട സുരക്ഷാ മുന്നൊരുക്കങ്ങള്‍ ക്ളാസുകളില്‍ വിശദമാക്കുന്നുണ്ട്. തൊഴിലാളികളുടെ സംശയദൂരീകരണവും ക്ളാസുകളില്‍ നടക്കുന്നുണ്ട്. ഉര്‍ദു, അറബി, ഇംഗ്ളീഷ് ഭാഷകളിലാണ് ക്ളാസുകള്‍. വീട്ടില്‍ നിന്ന് പുറപ്പെടുന്നത് മുതല്‍ തിരികെ എത്തുന്നതുവരെയുള്ള സുരക്ഷാ മുന്‍കരുതലുകളാണ് ക്ളാസുകളില്‍ വിശദീകരിക്കുന്നത്. വിവിധ ഭാഷകളില്‍ ലഘുലേഖകളും സ്റ്റിക്കറുകളും വിതരണം ചെയ്യുന്നുണ്ട്. അടുത്തഘട്ടത്തില്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കും ഫാക്ടറികളിലെ സുരക്ഷാജീവനക്കാര്‍ക്കുമായി ക്ളാസുകള്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.   
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.