കുട്ടികള്‍ക്ക് പഠന-വിനോദമൊരുക്കി ക്യാമ്പ് എമിറേറ്റ്സ് പാര്‍ക്ക് 17ന് തുടങ്ങും

അബൂദബി: എട്ടു മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുതകുന്ന പരിപാടികളുമായി ക്യാമ്പ് എമിറേറ്റ് പാര്‍ക്ക്  ജൂലൈ 17ന് ആരംഭിക്കും. ആഗസ്റ്റ് 28 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ സര്‍ഗാത്മഗതയും ചിന്താശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള വിനോദങ്ങളും മറ്റും ഉള്‍പ്പെടുത്തും. എമിറേറ്റ് പാര്‍ക് മൃഗശാലയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.  
ആനകള്‍, സിംഹങ്ങള്‍, ഇഴജന്തുക്കള്‍ തുടങ്ങിയ ജീവികളെ പ്രദര്‍ശിപ്പിക്കുന്ന മൃഗശാലയില്‍ പരിസ്ഥിതിയെ കുറിച്ച് കുട്ടികള്‍ക്ക് അടുത്തറിയാന്‍ സാധിക്കും.  കുട്ടികള്‍ക്ക് ലഭിക്കുന്ന മികച്ച അവസരമാണ് ഈ ക്യാമ്പെന്ന് എമിറേറ്റ്സ് പാര്‍ക്ക് സൂ സി.ഇ.ഒ ആലിയ ഹന പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.